UAE Rescue; ഷാർജയിലെ അൽ-ഖുദൈറ മേഖലയിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ 25 കാരനായ ഏഷ്യക്കാരനെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു.

സംഭവമറിഞ്ഞയുടൻ രക്ഷാപ്രവർത്തകർ പരിക്കേറ്റയാളെ പുറത്തെടുക്കാൻ കുതിക്കുകയും ഹെലികോപ്റ്ററിൽ ജീവൻരക്ഷാ ചികിത്സ നടത്തുകയും ചെയ്തു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ആളെ സുരക്ഷിതമായി അൽ ദൈദ് ആശുപത്രിയിലേക്ക് മാറ്റി.