UAE residence ;യുഎഇയിൽ നീണ്ട അവധിയില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക; വാഹനം അഴുക്കായാല്‍ വന്‍ പിഴ!

UAE residence : നഗര ഭംഗിയും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പിഴ ചുമത്തുന്നത്
ദുബൈ: നീണ്ട വേനലവധിയില്‍ പോകുന്ന താമസക്കാര്‍ വീടുകള്‍ സുരക്ഷിതമെന്ന് ഉറപ്പാക്കുന്നതിനൊപ്പം, തങ്ങളുടെ കാറുകളും വൃത്തിയും വെടിപ്പുമുണ്ടെന്ന് കൂടി ഉറപ്പാക്കണമെന്ന് അധികൃതര്‍. യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇത്തരം നിയമ ലംഘനത്തിന് 500 മുതല്‍ 3,000 ദിര്‍ഹം വരെയാണ് പിഴയെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. നഗര ഭംഗിയും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പിഴകള്‍ ചുമത്തുന്നത്. വാഹനങ്ങള്‍ അഴുക്കായിക്കിടക്കുന്നത് നഗരത്തിന്റെ അന്തസ്സും വ്യക്തിത്വവും സൂക്ഷിക്കുന്നത് മാത്രമല്ല, സുരക്ഷയും കൂടി പരിഗണിച്ചാണെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. 
ചിലര്‍ മുന്‍ കാലങ്ങളില്‍ തങ്ങളുടെ വാഹനങ്ങള്‍ അവധിക്കാലത്ത് പൊതു പാര്‍ക്കിങ് സ്ഥലങ്ങളില്‍ ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട്, മുനിസിപ്പാലിറ്റി ഇന്‍സ്‌പെക്ടര്‍മാര്‍ ഈ വാഹനങ്ങള്‍ വൃത്തികെട്ടതായി കാണപ്പെട്ടതിന് പിഴ ചുമത്തി. അവര്‍ ഇപ്പോഴും ഇന്‍സ്‌പെകഷന് സജ്ജമാണ്. ആശങ്കകളില്ലാതെ അവധിക്കാലം ആസ്വദിക്കാന്‍ ഈ വിധത്തില്‍ അല്‍പമൊന്ന് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 
കഴിഞ്ഞ വര്‍ഷം അബൂദബി അല്‍ ദഫ്‌റ മേഖലയിലെ അധികൃതര്‍ പാര്‍ക്കിങ് സ്ഥലങ്ങളിലും പൊതുഇടങ്ങളിലും ഉപേക്ഷിക്കപ്പെട്ട കാറുകള്‍ നീക്കം ചെയ്യുന്നതിനായി പരിശോധനകള്‍ ശക്തമാക്കിയിരുന്നു. നീണ്ട അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തിയ ചില താമസക്കാര്‍ക്ക് 3,000 ദിര്‍ഹം പിഴയാണ് അന്ന് ലഭിച്ചത്. 2
ആരോഗ്യപരമായ അപകടങ്ങള്‍ തടയാനും നഗരത്തിന്റെ സൗന്ദര്യാത്മക രൂപം കളങ്കപ്പെടുത്താതിരിക്കുന്നതിനും നിയമങ്ങള്‍ പാലിക്കണമെന്നും ഉടമകള്‍ അവരുടെ കാറുകളുടെ ശുചിത്വം പാലിക്കേണ്ടതുണ്ടെന്നും മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
വൃത്തി കെട്ട കാറുകള്‍ക്കെതിരായ ദുബൈയിലെ നയം 2019 ജൂലൈ മുതലാണ് പ്രാബല്യത്തില്‍ വന്നത്. ദുബൈ മുനിസിപ്പാലിറ്റി അധികൃതരുടെ നിര്‍ദേശമനുസരിച്ച്, താമസക്കാര്‍ തങ്ങളുടെ വാഹനം പൊതു പാര്‍ക്കിങ് സ്ഥലങ്ങളില്‍ വൃത്തികെട്ട നിലയില്‍ പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം പിഴ ചുമത്തും.

  

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നിരീക്ഷിക്കാനായി പ്രത്യേകം ഇന്‍സ്‌പെക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൃത്തിഹീനമായ ഒരു കാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ആദ്യം വാഹനത്തിന്റെ വിന്‍ഡ് ഷീല്‍ഡില്‍ ഒരറിയിപ്പ് വെയ്ക്കുകയും കാര്‍ വൃത്തിയാക്കാന്‍ ഉടമക്ക് 15 ദിവസത്തെ ഗ്രേസ് പിരീഡ് നല്‍കുകയും ചെയ്യും. ഗ്രേസ് പീരിയഡ് കാലയളവില്‍ പ്രസ്തുത വാഹനം പിടിച്ചെടുക്കില്ല. 
വൃത്തിഹീനമായ നിലയില്‍ കാറുകള്‍ ഉപേക്ഷിച്ചവര്‍ക്കെതിരേ ഷാര്‍ജ എമിറേറ്റിലും കര്‍ശന നടപടികളുണ്ട്. ഷാര്‍ജ മുനിസിപ്പാലിറ്റി 2021ലെ ആദ്യ ആറു മാസങ്ങളിലേക്കായി എമിറേറ്റിലുടനീളം യജ്ഞം നടത്തിയിരുന്നു. അക്കാലയളവില്‍ 3,911 ‘ഉപേക്ഷിക്കപ്പെട്ട കാറുകള്‍’ ആണ് കണ്ടുകെട്ടിയത്. നീണ്ട വേനലവധിയില്‍ പോകുന്നവര്‍ കാറുകള്‍ വൃത്തിയാക്കാനും ശരിയായ വിധത്തില്‍ പാര്‍ക് ചെയ്യാനും ആരെയെങ്കിലും ചുമതലപ്പെടുത്തിയാല്‍ അതുവഴി പിഴകളുടെ ഭാരത്തില്‍ നിന്നൊഴിവാകാം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version