Posted By Nazia Staff Editor Posted On

UAE Resident ;യുഎഇ നിവാസിയാണോ? വലിയ പെരുന്നാൾ അവധിക്കാലം ആഘോഷിക്കാൻ ഇതിലും മികച്ച ഓപ്ഷനുകൾ വേറെയില്ല, കൂടുതലറിയാം

UAE Resident:ദുബൈ: 2025 ജൂൺ 6 വെള്ളിയാഴ്ച വലിയ പെരുന്നാൾ അവധിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ അവധിക്കാലം ചെറിയ യാത്രകൾ നടത്താൻ യുഎഇ നിവാസികൾക്ക് അവസരമൊരുക്കുന്നു. യുഎഇയിൽ നിന്ന് ഏതാനും മണിക്കൂർ വിമാന യാത്ര കൊണ്ട് എത്തിച്ചേരാവുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

1. അൽഉല, സഊദി അറേബ്യ

സഊദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന അൽ ഉല, യുനെസ്കോ ലോക പൈതൃക പട്ടികയിലിടം പിടിച്ച സഊദി അറേബ്യയിലെ ആദ്യ സ്ഥലമാണ്. ബിസി ഒന്നാം നൂറ്റാണ്ട് മുതൽ സംരക്ഷിക്കപ്പെട്ട നബാറ്റിയൻ ശവകുടീരങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശം ചരിത്രപരമായി ഏറെ പ്രാധാന്യമാണ്. 

യാത്ര ദൈർഘ്യം : മൂന്ന് മണിക്കൂർ (ഫ്ലൈ ദുബൈ, ഫ്ലൈനാസ് തുടങ്ങിയ വിമാനകമ്പനികൾ നേരിട്ടുള്ള സർവിസുകൾ നടത്തുന്നുണ്ട്).

2. ബാക്കു, അസർബൈജാൻ

യുഎഇ നിവാസികൾക്കിടയിൽ ബാക്കു ഒരു ജനപ്രിയ സ്ഥലമാണ്. ആധുനിക വാസ്തുവിദ്യയും ചരിത്രവും ഇഴചേരുന്ന ഒരു മനോഹര ന​ഗരമാണിത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ബക്കു ഓൾഡ് സിറ്റിയിലൂടെ നടന്ന് ന​ഗരത്തിന്റെ സമ്പന്നമായ പൈതൃകം അനുഭവിക്കാനും, ഐക്കോണിക് ബിബി-ഹെയ്ബത്ത് മസ്ജിദ് സന്ദർശിക്കാനും ഇത് സഞ്ചാരികൾക്ക് അവസരമൊരുക്കുന്നു. 

യാത്ര ദൈർഘ്യം : മൂന്ന് മണിക്കൂർ 15 മിനിറ്റ് (ഫ്ലൈ ദുബൈ, വിസ് എയർ, എയർ അറേബ്യ തുടങ്ങിയ വിമാനകമ്പനികൾ നേരിട്ടുള്ള സർവിസുകൾ നടത്തുന്നുണ്ട്).

3. കൊളംബോ, ശ്രീലങ്ക

ബീച്ചുകൾ, തേയിലത്തോട്ടങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിങ്ങനെ നിരവധി ആകർഷണങ്ങൾ ശ്രീലങ്കയിലുണ്ട്. സ്നോർക്കെല്ലിംഗ്, സർഫിംഗ്  പുരാതന ക്ഷേത്രങ്ങളും സാംസ്കാരിക സ്ഥലങ്ങളും സന്ദർശിക്കാനും അവസരമുണ്ട്. ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, റഷ്യ, തായ്‌ലൻഡ് എന്നിങ്ങനെ 35 രാജ്യക്കാർക്ക് ശ്രീലങ്കയിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കും. സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസയിൽ യോഗ്യരായ യാത്രക്കാർക്ക് 30 ദിവസം വരെ രാജ്യത്ത് താമസിക്കാം. 

യാത്ര ദൈർഘ്യം : നാല് മണിക്കൂർ 30 മിനിറ്റ് (യുഎഇ എയർലൈനുകളിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകൾ ലഭ്യമാണ്)

4. മാലെ, മാലിദ്വീപ്

മനോഹരമായ ബീച്ചുകൾ ആസ്വദിക്കാനാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ മാലിദ്വീപ് നല്ലൊരു ഓപ്ഷനാണ്. എല്ലാ രാജ്യക്കാരായ യാത്രക്കാർക്കും 30 ദിവസത്തെ വിസ ഓൺ അറൈവൽ സൗജന്യമായി ലഭിക്കും.

യാത്ര ദൈർഘ്യം : നാല് മണിക്കൂർ 15 മിനിറ്റ് (യുഎഇ എയർലൈനുകളിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകൾ ലഭ്യമാണ്)

5. യെരേവാൻ, അർമേനിയ

മഞ്ഞുമൂടിയ പർവതനിരകൾക്കും പുരാതന സ്ഥലങ്ങൾക്കും പേരുകേട്ട അർമേനിയ യുഎഇ നിവാസികൾക്ക് പ്രിയപ്പെട്ട ഇടമാണ്. 40 ലധികം രാജ്യക്കാർക്ക് വിസയില്ലാതെ അർമേനിയയിലേക്ക് യാത്ര ചെയ്യാം, അതേസമയം സാധുവായ എമിറേറ്റ്സ് ഐഡി ഉള്ള യുഎഇ നിവാസികൾക്ക് 21 ദിവസത്തെ വിസ ഓൺ അറൈവൽ ലഭിക്കും. ഈ ഓപ്ഷനുകൾക്ക് യോഗ്യതയില്ലാത്തവർക്ക് ഓൺലൈനായോ ഒരു ട്രാവൽ ഏജന്റ് വഴിയോ ഇ-വിസയ്ക്ക് അപേക്ഷിക്കാം. 

യാത്ര ദൈർഘ്യം : മൂന്ന് മണിക്കൂർ 15 മിനിറ്റ് (വിസ് എയർ, ഫ്ലൈ ദുബൈ തുടങ്ങിയ വിമാനകമ്പനികൾ നേരിട്ടുള്ള സർവിസുകൾ നടത്തുന്നുണ്ട്)

Comments (0)

Leave a Reply

Your email address will not be published. Required fields are marked *