UAE Road closure; ശ്രദ്ധിക്കുക; യുഎഇയില്‍ ഈ റോഡുകള്‍ അടച്ചിടും: പകരം ഈ വഴി പോകാം

UAE Road closure; ദുബായ് ദുബായ് റൈഡിനോട് അനുബന്ധിച്ച് ചില റോ‍ഡുകള്‍ അടച്ചിടുമെന്ന് ദുബായിലെ റോ‍ഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. നവംബര്‍ 10 ഞായറാഴ്ച (നാള) യാണ് റോ‍ഡുകള്‍ അടച്ചിട്ടത്. ട്രേഡ് സെൻ്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിൻ്റെ ഒരു ഭാഗം, ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെൻ്റർ റോഡും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിൽ നിന്നുള്ള വൺവേയുമാണ് അടച്ചിടുക.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

പുലർച്ചെ 3.30 മുതൽ രാവിലെ 10 വരെ അടച്ചിടുകയെന്ന് ആർടിഎ അറിയിച്ചു. അൽ മുസ്താഖ്ബാൽ റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ് എന്നീ ഇതര തെരുവുകള്‍ ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. നവംബർ 10-ന് ദുബായ് മെട്രോയുടെ സമയം നീട്ടിയതായി ആർടിഎ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ദുബായ് മെട്രോ റെഡ് ലൈനും ഗ്രീൻ ലൈനും ഞായറാഴ്ച പുലർച്ചെ 3 മുതൽ 12 വരെ പ്രവർത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എമിറേറ്റിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സൈക്ലിങ് ഇവൻ്റായ ദുബായ് റൈഡ് അതിൻ്റെ അഞ്ചാം പതിപ്പിനായി ദുബായ് വരവേല്‍ക്കും. ഈ പരിപാടി എല്ലാവർക്കും അതായത് പ്രായമോ കഴിവോ പരിഗണിക്കാതെ ഇരുചക്രവാഹനങ്ങളിലോ മറ്റ് വാഹനങ്ങളിലോ ദുബായ് അനുഭവിക്കാനുള്ള അവസരം നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version