UAE Road closure; പുതുവത്സരാഘോഷങ്ങളുടെ റിഹേഴ്സൽ നടത്തുന്നതിനും സുഗമമായ ഇവൻ്റ് പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനുമായി ഇന്നലെ ഡിസംബർ 22 ഞായറാഴ്ച വൈകുന്നേരം4 മണി മുതൽ കോവ് റൊട്ടാന പാലം, എമിറേറ്റ്സ് റൗണ്ട് എബൗട്ട്, അൽ ഹംറ റൗണ്ട് എബൗട്ട്, യൂണിയൻ ബ്രിഡ്ജ് എന്നിവിടങ്ങളിൽ താൽക്കാലിക റോഡ് അടച്ചിടുന്നതായി റാസൽഖൈമ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.
റിഹേഴ്സലിനായി സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് ഈ കാലയളവിൽ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും റാസൽഖൈമ പോലീസ് അഭ്യർത്ഥിച്ചു.