UAE Road closure; ദുബൈയിലെ ചില റോഡുകൾ നാളെ താൽക്കാലികമായി അടച്ചിടും

UAE Road closure; ദുബൈയിലെ ചില റോഡുകൾ നാളെ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്, ​ഗതാ​ഗത അതോറിറ്റി അറിയിച്ചു. യുഎഇ ടൂറിന്റെ സൈക്ലിങ് ഇവന്റ് നടക്കുന്നതിനാലാണ് ​ഗതാ​ഗത തടസ്സം നേരിടുന്നത്. ദുബൈയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉച്ചയ്ക്ക് 12.30നാണ് റേസ് ആരംഭിക്കുന്നത്.

ശൈഖ് സായിദ് റോഡ്, അൽ നസീം സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, ൽ ജമായേൽ സ്ട്രീറ്റ്, ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നീ റൂട്ടുകളിലൂടെയാണ് സൈക്ലിങ് റേസ് കടന്നുപോകുന്നത്. ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റിക്ക് മുൻപായുള്ള പോയിന്റിൽ റേസ് അവസാനിക്കും.160 കിലോ മീറ്ററാണ് ആകെ റേസ് നടക്കുന്നത്. വൈകിട്ട് 4.30 വരെയായിരിക്കും ഗതാ​ഗത തടസ്സം നേരിടുന്നതെന്നും 10 മുതൽ 15 മിനിട്ട് ദൈർഘ്യമുള്ള ഇടവേളകളിലായിട്ടായിരിക്കും റോഡുകൾ അടച്ചിടുന്നതെന്നും ആർടിഎ അറിയിച്ചു.

പരിപാടി അവസാനിക്കുന്നത് വരെ അൽ ഖോർ റോഡ്, എമിറേറ്റ് റോഡ് തുടങ്ങിയ ബദൽ റൂട്ടുകൾ ഉപയോ​ഗിക്കണമെന്ന് യാത്രക്കാരോട് അധികൃതർ ആവശ്യപ്പെട്ടു. ദുബായ് സ്പോർട്സ് സിറ്റിയിൽ ഐസിസി ചാമ്പ്യൻസ് ട്രോഫി ആരംഭിച്ചതിനാൽ ഇന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ഹെസ്സ സ്ട്രീറ്റിലും ​ഗതാ​ഗത തടസ്സം നേരിടും. രാത്രി 9 മണി മുതൽ 11 മണി വരെയായിരിക്കും ഗതാ​ഗത തടസ്സം പ്രതീക്ഷിക്കുന്നതെന്ന് ആർടിഎ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top