
UAE Road closure; യുഎഇയിലെ പ്രധാന റോഡിൽ മെയ് 30 വരെ ഗതാഗതം വഴിതിരിച്ചുവിടുന്നു
ഷാർജയിലെ എമിറേറ്റ്‌സ് റോഡിൽ (E611) അൽ ബുദയ്യ ഇൻ്റർചേഞ്ചിന് സമീപം ഇന്ന് ചൊവ്വാഴ്ച മെയ് 28 മുതൽ മെയ് 30 വ്യാഴാഴ്ച വരെ താൽക്കാലിക ഗതാഗതം വഴിതിരിച്ചുവിടുമെന്ന് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം (MOEI) അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഷാർജയിൽ നിന്ന് വരുന്നവർക്കും ദുബായിലേക്ക് പോകുന്നവർക്കും സർവീസ് റോഡിൻ്റെ വലത് പാതയായിരിക്കും അടച്ചിടുക. വാഹനമോടിക്കുന്നവർ ദിശാസൂചനകൾ പാലിക്കണമെന്നും വേഗപരിധി പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.
Comments (0)