UAE Road renovation; ദു​ബൈ​യി​ൽ 19 റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന റോ​ഡു​ക​ക്ക്​ ന​വീ​ക​ര​ണ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു

എ​മി​റേ​റ്റി​ലെ 19 റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). പു​തി​യ റോ​ഡു​ക​ൾ റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന​വും പു​റ​ത്തു​ക​ട​ക്ക​ലും കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നൊ​പ്പം യാ​ത്രാ​സ​മ​യം 40 ശ​ത​മാ​നം വ​രെ കു​റ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ വ്യ​ക്​​ത​മാ​ക്കി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

വി​വി​ധ റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ലാ​യി 11.5 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ൾ, റോ​ഡ​രി​കി​ലെ പാ​ർ​ക്കി​ങ്​ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ന​ട​പ്പാ​ത​ക​ളു​ടെ​യും നി​ർ​മാ​ണം, തെ​രു​വ്​ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യാ​ണ്​ ന​ട​പ്പാ​ക്കു​ക. ദു​ബൈ​യി​ലെ ജ​ന​സം​ഖ്യാ വ​ള​ർ​ച്ച​ക്കും ന​ഗ​ര​വി​ക​സ​ന​ത്തി​നും അ​നു​സ​രി​ച്ചു​ള്ള ആ​വ​ശ്യ​ങ്ങ​ൾ നി​​റ​വേ​റ്റു​ന്ന​തി​നൊ​പ്പം റോ​ഡ്​ ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ ഡ്രൈ​വി​ങ്​ അ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ആ​ർ.​ടി.​എ വ്യ​ക്​​ത​മാ​ക്കി. 2026 ര​ണ്ടാം പാ​ദ​ത്തോ​ടെ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കും.

അ​ൽ ഖ​വാ​നീ​ജ്​ 1, അ​ൽ ബ​ർ​ഷ സൗ​ത്ത്​ 1, നാ​ദ്​ ഷ​മ്മ, ജു​മൈ​റ 1, സ​അ​ബീ​ൽ 1, അ​ൽ റാ​ശി​ദി​യ, മു​ഹൈ​സി​ന 1, അ​ൽ ബ​ർ​ഷ 1, അ​ൽ ഹു​ബൈ​ബ, അ​ൽ ഖൂ​സ്​ 1, അ​ൽ ഖൂ​സ്​ 3, അ​ൽ ഖി​സൈ​സ്​ 2, അ​ൽ സ​ത്​​വ, അ​ൽ ത​വാ​ർ 1, മി​ർ​ദി​ഫ്, ഉ​മ്മു​ൽ റ​മൂ​ൽ, ഉ​മ്മു സു​ഖൈം 1, അ​ൽ മി​ഷ​ർ 1, അ​ൽ മി​ഷ​ർ 2 എ​ന്നി​വ​യാ​ണ്​ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ൾ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top