Uae Rta bus;പൊതു ഗതാഗത സംവിധാനത്തെയാണ് ദുബൈയിലെ താമസക്കാരും വിനോദസഞ്ചാരികളും ഏറെ ആശ്രയിക്കുന്നത്. പൊതു ഗതാഗത സംവിധാനം ഏവര്‍ക്കും സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുന്നു. ഇതിനായി കര്‍ശനമായ നിയമങ്ങളും, നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ക്ക് 500 ദിര്‍ഹം വരെ പിഴയായി നല്‍കേണ്ടതായിരിക്കും.
നിങ്ങള്‍ക്ക് ഒരു പിഴ ലഭിക്കുകയും അത് ന്യായമല്ലെന്ന് തോന്നുകയും ചെയ്താല്‍ അതിനെതിരെ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പരാതി നല്‍കാം. ഇതിനായുള്ള അഞ്ച് മാര്‍ഗങ്ങളാണ് ഇവ:
1. ഔദ്യോഗിക ആര്‍.ടി.എ വെബ്‌സൈറ്റിലേക്ക് പോകുക. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് എന്ന പേജില്‍ നിന്ന് പൊതു ഗതാഗതവുമായി ബന്ധപ്പെട്ട പിഴകള്‍ തിരഞ്ഞെടുക്കുക 2. ഫൈന്‍ നമ്പര്‍, നോള്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍, പിഴ ഇഷ്യൂ ചെയ്ത തീയതി എന്നിങ്ങനെ ആവശ്യമായ എല്ലാ വിശദാംശങ്ങളും നല്‍കി ഫോം പൂരിപ്പിക്കുക.
- ഒരൊറ്റ പി.ഡി.എഫ്.ല്‍ ഇനിപ്പറയുന്ന രേഖകള്‍ അറ്റാച്ചുചെയ്യുക:
a) എമിറേറ്റ്‌സ് ഐഡിയുടെ ഒരു പകര്‍പ്പ് അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് കോപ്പി
b) പിഴക്കാധാരമായ ടിക്കറ്റിന്റെ ഒരു പകര്‍പ്പ്
c) നോള്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍
d) നിങ്ങളുടെ പരാതിയെ പിന്തുണയ്ക്കുന്ന മറ്റേതെങ്കിലും രേഖകള്‍
- നിങ്ങള്‍ ഫോം സമര്‍പ്പിക്കുന്നതിന് മുമ്പ് പിഴയുടെ വിശദാംശങ്ങളും എന്തിനാണ് നിങ്ങള്‍ തര്‍ക്കപരിഹാരത്തിനുള്ള പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കണം. ഫോം സമര്‍പ്പിച്ചുകഴിഞ്ഞാല്‍, 30 ദിവസത്തിനുള്ളില്‍ എസ്.എം.എസ് വഴി പരാതിക്കാരനെ തര്‍ക്കപരിഹാര പരാതിയുടെ സ്റ്റാറ്റസ് അറിയിക്കും.
ബസ് ചാര്‍ജ് വെട്ടിപ്പ് തടയുന്നതിനായി ബസുകളില്‍ ഓട്ടോമാറ്റിക് പാസഞ്ചര്‍ കൗണ്ടിംഗ് സ്ഥാപിക്കുമെന്ന് ദുബൈ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി പറഞ്ഞിരുന്നു. യാത്രക്കാരുടെ എണ്ണം രഖപ്പെടുത്തി ഓട്ടോമേറ്റഡ് നിരക്ക് ശേഖരവുമായി പൊരുത്തപ്പെടുത്തിക്കൊണ്ടാണ് ഈ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ ദുബൈയിലെ ബസ് സംവിധാനം, ബസില്‍ പ്രവേശിക്കുമ്പോഴും, പുറത്തിറങ്ങുമ്പോഴും, തങ്ങളുടെ നോള്‍ കാര്‍ഡ് ടാപ്പ് ചെയ്യുമെന്ന വിശ്വാസത്തിലാണ് യാത്രക്കാരെ ബസിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നത്. എന്നാല്‍ യാത്രക്കാര്‍ നോള്‍കാര്‍ഡ് ടാപ്പ് ചെയ്യാതെ ബസ് ചാര്‍ജ് വെട്ടിച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ദുബൈയില്‍ ബസ് ചാര്‍ജ് തെറ്റിച്ച് പിടിക്കപ്പെടുന്ന യാത്രക്കാര്‍ക്ക് 200 ദിര്‍ഹമാണ് നിലവില്‍ പിഴ ചുമത്തുന്നത്.