പണം അത്യാവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ആവശ്യമെങ്കില്‍ ശമ്പളം നേരത്തെ കിട്ടും. ഇതുകൂടാതെ, പണം അയക്കാനും സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാനും തവണകളായി അടക്കാനും കഴിയും. അൽ അൻസാരി എക്‌സ്‌ചേഞ്ചിൻ്റെ മാതൃകമ്പനിയായ അൽ അൻസാരി ഫിനാൻഷ്യൽ സർവീസസും ഫിൻടെക് സ്ഥാപനമായ ഹാലനും തമ്മിലുള്ള പങ്കാളിത്തത്തിലാണ് ഈ സേവനം.

ഈ സേവനം പ്രാഥമികമായി ബാങ്കിങ് സൗകര്യങ്ങള്‍ ഇല്ലാത്തവരെയും ബാങ്കിൽ പണം നിക്ഷേപിക്കാത്തവരെയും ലക്ഷ്യംവെച്ചിട്ടുള്ളതാണ്. കൂടാതെ, ‘ഉയർന്ന പലിശയുള്ള ക്രെഡിറ്റ് ഓപ്‌ഷനുകളെ ആശ്രയിക്കുന്നത്’ കുറയ്ക്കുന്നതിനുള്ള അവസരവും ഇതിലൂടെ വാഗ്ദാനം ചെയ്യുന്നു. ഇടത്തരം, താഴ്ന്ന വരുമാനമുള്ള ശമ്പളമുള്ള വ്യക്തികളെ അവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ഈ സൗകര്യം സഹായിക്കുന്നു.
രാജ്യത്തെ എല്ലാ പ്രമുഖ ബാങ്കുകളും വാഗ്ദാനം ചെയ്യുന്ന മുന്‍കൂട്ടി ശമ്പളം വാങ്ങാനുള്ള സൗകര്യങ്ങൾ നിരവധി യുഎഇ നിവാസികൾ സ്വയം പ്രയോജനപ്പെടുത്തുന്നുണ്ട്. അബുദാബി ഇസ്ലാമിക് ബാങ്ക്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, റാസൽ ഖൈമ ബാങ്ക്, യുണൈറ്റഡ് അറബ് ബാങ്ക്, അജ്മാൻ ബാങ്ക്, ഷാർജ ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്‌സ് എൻബിഡി എന്നിവ ഉപഭോക്താക്കൾക്ക് മുൻകൂർ ശമ്പള സൗകര്യം വാഗ്ദാനം ചെയ്യുന്നു. ഈ വർഷം ആദ്യം ദുബായ് ഇസ്ലാമിക് ബാങ്ക് ഈ സൗകര്യം നിർത്തലാക്കിയിരുന്നു.
പരമ്പരാഗത ബാങ്കിങ് സേവനങ്ങൾ ആക്സസ് ചെയ്യുന്നതിൽ പലപ്പോഴും വെല്ലുവിളികൾ നേരിടുന്ന യുഎഇയിലെ 3.7 ദശലക്ഷത്തിലധികം ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാത്ത പ്രവാസികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.