അബുദാബി ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ലോഗോയും ഉത്പന്ന ചിത്രങ്ങളും ഉപയോഗിച്ചെന്നാരോപിച്ച് യുഎഇ ആസ്ഥാനമായുള്ള ഒരു കമ്പനി. കടുത്ത സാമ്പത്തിക തിരിച്ചടികളും ബ്രാന്‍ഡിന്‍റെ പ്രശസ്തിക്കും കാര്യമായ നാശനഷ്ടമുണ്ടായതായി കമ്പനിയുടെ സിഇഒ പറഞ്ഞു.

“തട്ടിപ്പുകൾ ആരംഭിക്കുകയും ആളുകളെ ലക്ഷ്യം വെയ്ക്കുകയും ചെയ്‌തതിന് ശേഷം കമ്പനിയുടെ വിൽപ്പനയിൽ ഇടിവ് ശ്രദ്ധിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓർഡറുകൾ 90 ശതമാനം വരെ താഴ്ന്നു. നഷ്ടം നിയന്ത്രിക്കാൻ കുറച്ച് മാസത്തേക്ക് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആലോചിക്കുകയാണ്,” സിംപ്ലി ദി ഗ്രേറ്റ് ഫുഡിൻ്റെ സിഇഒ ഷെഹ്‌റോസ് രാമയ് പറഞ്ഞു.
എട്ട് മാസം മുന്‍പ്, സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയാണ് ഈ തട്ടിപ്പ് തങ്ങൾ ആദ്യം ശ്രദ്ധിക്കുന്നതെന്ന് ഷെഹ്‌റോസ് പറഞ്ഞു. അഴിമതിക്കാർ A2 ദേശി നെയ്യ് ഉത്പന്നത്തിൻ്റെ ബ്രാൻഡ് ലോഗോയും ചിത്രങ്ങളും പകർത്തി വെറും 1 ദിർഹത്തിന് ഓഫർ പ്രമോട്ട് ചെയ്തു. ഫേസ്ബുക്ക്, ടിക്ടോക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സ്‌പോൺസർ ചെയ്‌ത പരസ്യങ്ങളും സിംപ്ലി ദി ഗ്രേറ്റ് ഫുഡുമായി സാമ്യമുള്ള വ്യാജ വെബ്‌സൈറ്റുകളും പോസ്‌റ്റ് ചെയ്‌തു.
തട്ടിപ്പുകാര്‍ പണമടച്ചുള്ള കാംപയ്‌നുകൾ നടത്തി. ഒരു സർവേ പൂരിപ്പിച്ച് 1 ദിർഹത്തിന് ഉത്പന്നം വാങ്ങാൻ ആളുകളെ പ്രേരിപ്പിച്ചു. തട്ടിപ്പിന് ഇരയായ ഒരാളുടെ അനുഭവം ഷെഹ്‌റോസ് പങ്കുവെച്ചു, “ഒരു ടാക്സി ഡ്രൈവർ, മജിദ് എന്നാണ് പേര്. തട്ടിപ്പിന് ശേഷം ബന്ധപ്പെട്ടു. പാകിസ്ഥാനിക്ക് വിവാഹ യാത്രയ്‌ക്കായി അദ്ദേഹം സ്വരൂപിച്ച 1,200 ദിർഹം നഷ്ടപ്പെട്ടതായി” ഷെഹ്റോസ് പറഞ്ഞു. ഇത്തരത്തില്‍ നിരവധി പേരാണ് ഒരു ദിര്‍ഹം തട്ടിപ്പിന് ഇരയായത്.