രണ്ടുമാസത്തെ വേനലവധിക്കുശേഷം യു.എ.ഇ.യിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. വിദ്യാർഥികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സ്കൂൾ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ പൂർണ സജ്ജമാണെന്നും വിവിധ എമിറേറ്റുകളിലെ പോലീസ് അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
രാജ്യത്തെ ഭൂരിഭാഗംവിദ്യാർഥികളും സ്കൂൾബസുകളെ ആശ്രയിക്കുന്നതിനാൽ രക്ഷിതാക്കൾ, വിദ്യാർഥികൾ, ബസ് ഡ്രൈവർമാർ, സ്കൂൾ അധികൃതർ എന്നിവർ ബസുകളിൽ പാലിക്കേണ്ട സുരക്ഷാ നിയമങ്ങളും അധികൃതർ ഓർമ്മിപ്പിച്ചു.
യുഎഇയിൽ വിദ്യാർഥികളും രക്ഷിതാക്കളും അറിയാൻ
വിദ്യാർഥികൾ നിശ്ചിതസമയത്ത് ബസ് സ്റ്റോപ്പിൽ എത്തണം
വിദ്യാർഥികൾ വൈകിയാലും അവധിയെടുക്കുകയാണെങ്കിലും രക്ഷിതാക്കൾ ബസ് ഡ്രൈവറെ അറിയിക്കണം
ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും മറ്റു വിദ്യാർഥികളെ ശല്യപ്പെടുത്താതെ വരിയിൽ നിൽക്കണം
വിദ്യാർഥികൾ ഡ്രൈവറുടെയും സൂപ്പർവൈസറുടെയും നിർദേശങ്ങൾ എപ്പോഴും അനുസരിക്കണം
സൂപ്പർവൈസർ അനുവദിച്ച സീറ്റിൽമാത്രം ഇരിക്കണം
ഡ്രൈവർ, സൂപ്പർവൈസർ എന്നിവരുടെ അനുവാദമില്ലാതെ വിദ്യാർഥികൾ സീറ്റുകൾ മാറരുത്
ബസിന്റെ ജനലിലൂടെ പുറത്തേക്ക് കൈയിടുകയോ എത്തിനോക്കുകയോ ചെയ്യരുത്
ബസിനകത്തുവെച്ച് ഭക്ഷണംകഴിക്കരുത്