Posted By Nazia Staff Editor Posted On

Uae security alert;യുഎഇയിലെ ഈ പ്രധാന ഏരിയയില്‍ എല്ലാ ഈ ബൈക്കുകളും നിരോധിച്ചു;കാരണം ഇതാണ്

Uae security alert; ദുബൈ: താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ജുമൈറ ബീച്ച് റെസിഡന്‍സ് (ജെ.ബി.ആര്‍) കമ്മ്യൂണിറ്റിയില്‍ എല്ലാ ഇ സ്‌കൂട്ടറുകളും ഇ ബൈക്കുകളും നിരോധിച്ചു. അപകടങ്ങള്‍ തടയാനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനുമാണ് ഈ തീരുമാനമെന്ന് ദുബൈ ഹോള്‍ഡിങ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മൊബിലിറ്റി ഉപകരണങ്ങള്‍ ദി വാക് ഗ്രൗണ്ടിലും പ്ലാസ ലെവലിലും നിയന്ത്രിച്ചിരിക്കുകയാണ്. ഇ ബൈക്കുകളുടെയും ഇ സ്‌കൂട്ടറുകളുടെയും ക്രോസ് ഔട്ട് ഐക്കണുകളുള്ള അറബിയിലും ഇംഗ്ലീഷിലുമുള്ള അറിയിപ്പുകള്‍ ഈ ഭാഗത്ത് സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ചടുലമായ ടൂറിസ്റ്റ് ഹോട്‌സ്‌പോട്ടും കുടുംബ സൗഹൃദ താമസയിടവുമായ ജെ.ബി.ആര്‍, ദി വാക് ഗ്രൗണ്ട്, പ്ലാസ ലെവല്‍ എന്നിവിടങ്ങളില്‍ ഇ സ്‌കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിച്ചിരിക്കുകയാണെന്നും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാനും അപകടങ്ങള്‍ തടയാനും ഈ ഭാഗത്ത് കാല്‍നടക്കാരുടെ സൗഹൃദാന്തരീക്ഷം നിലനിര്‍ത്താനുമാണ് ഈ നടപടിയെന്നും ബന്ധപ്പെട്ടവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇവിടത്തെ താമസക്കാരും പതിവ് സന്ദര്‍ശകരും നിരോധനത്തെ സ്വാഗതം ചെയ്തു. കുറച്ചു കാലമായി ഇ സ്‌കൂട്ടറുകള്‍ സംബന്ധിച്ച പരാതികള്‍ പൊതുവെ നിലനില്‍ക്കുന്നുണ്ട്. റൈഡര്‍മാരുടെ അശ്രദ്ധ പല അപകടങ്ങള്‍ക്കും കാരണമായതിനാലായിരുന്നു ആശങ്കകള്‍ ഉയര്‍ന്നത്. ഇ സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്ക് കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ) ഈ വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ ദുബൈ മെട്രോയ്ക്കുള്ളില്‍ ഇ സ്‌കൂട്ടറുകള്‍ നിരോധിച്ചിരുന്നു. തീ പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മെട്രോയിലും ട്രാമിലും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ സ്‌കൂട്ടറുകളും മൈക്രോ മൊബിലിറ്റി ഉപകരണങ്ങളും കൊണ്ടുപോകുന്നത് നിരോധിക്കുകയാണുണ്ടായത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

നോണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ബാറ്ററികളില്ലാത്ത മടക്കാവുന്ന സൈക്കിളുകള്‍ക്കും മാത്രമേ നിലവില്‍ അനുവാദമുള്ളൂ. മെട്രോയുടെയും ട്രാമിന്റെയും ട്രെയിനുകളിലെ നിയുക്ത ലഗേജ് ഇടത്തില്‍ ഇവ വയ്ക്കാനുമാകും. മാര്‍ച്ചില്‍ ദുബൈ പൊലിസുമായി സഹകരിച്ച് ആര്‍.ടി.എ ജുമൈറ 3 ബീച്ചില്‍ സൈക്കിള്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന ഒരു എ.ഐ പവര്‍ റോബോട്ട് പരീക്ഷിച്ചിരുന്നു.

ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍, അനധികൃത സ്ഥലങ്ങളില്‍ സ്‌കൂട്ടറുകള്‍ പാര്‍ക് ചെയ്യല്‍, ഇ സ്‌കൂട്ടറുകളില്‍ ഒന്നിലധികം ഉപയോക്താക്കള്‍, കാല്‍നടക്കാര്‍ക്ക് മാത്രമുള്ള സോണുകളില്‍ സഞ്ചരിക്കല്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ പ്രോട്ടോകോളുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ഉള്‍പ്പെടെയുള്ള നിരവധി ലംഘനങ്ങള്‍ തിരിച്ചറിയാന്‍ റോബോട്ട് ഉപയോഗിച്ചു. തെറ്റ് ചെയ്യുന്ന റൈഡര്‍മാര്‍ക്ക് ഇതു വരെ പിഴ ചുമത്തിയിട്ടില്ല. എന്നാല്‍, ലംഘനങ്ങള്‍ക്ക് 300 ദിര്‍ഹം വരെ പിഴ ചുമത്താന്‍ നീക്കമുണ്ട്.

ദുബൈയിലുടനീളമുള്ള ഇ സ്‌കൂട്ടറുകളുടെ കൃത്യമായ എണ്ണം നിജപ്പെടുത്തിയിട്ടില്ല. അതേസമയം, കഴിഞ്ഞ വര്‍ഷം നവംബറില്‍ ആര്‍.ടി.എ പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ 2022 ഏപ്രിലില്‍ 63,500ലധികം ഇ സ്‌കൂട്ടര്‍ പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്. 
16 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഇ സ്‌കൂട്ടര്‍ ഓടിക്കാനാകൂ. ആര്‍.ടി.എ വെബ്‌സൈറ്റില്‍ ലഭ്യമായ പരിശീലനവും ബോധവല്‍ക്കരണ കോഴ്‌സുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് പെര്‍മിറ്റ് നല്‍കുന്നത്. എന്നാല്‍, ശരിയായ ഡ്രൈവിംഗ് ലൈസന്‍സുള്ള വ്യക്തികള്‍ക്ക് ഈ കോഴ്‌സിന്റെ ആവശ്യമില്ല. 15 വയസില്‍ താഴെയുള്ളവര്‍ക്ക് മാന്വല്‍ സ്‌കൂട്ടറുകളും സൈക്കിളുകളും മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *