UAE Study in India expo; ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഒരു വലിയ അവസരം ഒരുങ്ങുകയാണ് സ്റ്റഡി ഇൻ ഇന്ത്യ എക്‌സ്‌പോയിലൂടെ.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
യുഎഇ യിലെ ഇന്ത്യൻ പ്രവാസികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ എക്സിബിഷൻ അബുദാബിയിൽ 2024 നവംബർ 15-16 തീയതികളിലും ദുബായിൽ 2024 നവംബർ 16-17 തീയതികളിലും, റാസൽ ഖൈമയിൽ 2024 നവംബർ 19 നും ആണ് സംഘടിപ്പിച്ചിരിക്കുന്നത്.
കുട്ടികളുടെ ഭാവിയെക്കുറിച്ച് തീരുമാനങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾ തീർച്ചയായും ഈ എക്സ്പോ സന്ദർശിക്കണം. NAAC അക്രഡിറ്റേഷനും NIRF റാങ്കിംഗും നേടിയിട്ടുള്ള അൻപതിലധികം പ്രമുഖ ഇന്ത്യൻ സ്ഥാപനങ്ങളാണ് ഈ വർഷത്തെ സ്റ്റഡി ഇൻ ഇന്ത്യ എക്‌സ്‌പോയിൽ പങ്കെടുക്കുന്നത്.
VIT-Vellore, Manipal, Symbiosis International University, Christ University, Jain University, KIIT University, LPU, Gitam University, Thapar Institute, Sharda University, Galgotia University, Pandit Deendayal Energy University തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള പ്രതിനിധികളെ നേരിട്ട് കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
വിദ്യാർത്ഥികൾക്ക് നേരിട്ട് സംശയങ്ങൾ ചോദിച്ചു മനസിലാക്കുന്നതിനും ഇത് സഹായിക്കുന്നു. എഞ്ചിനീയറിംഗ്, മെഡിസിൻ, ബിസിനസ്സ് അല്ലെങ്കിൽ AI, റോബോട്ടിക്‌സ്, എയറോനോട്ടിക്‌സ് തുടങ്ങിയ ഏത് മേഖലകളിലായാലും, സ്റ്റഡി ഇൻ ഇന്ത്യ എക്‌സ്‌പോ കൃത്യമായ ദിശാബോധം നൽകും.
വിദ്യാർഥികളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് അനുയോജ്യമായ മികച്ച കോഴ്‌സുകൾ ഏതെന്നു തെരെഞ്ഞെടുക്കുന്നതിനും എങ്ങനെ അത് സാധ്യമാക്കാം എന്നും പറഞ്ഞു തരുന്നതിനായി യൂണിവേഴ്സിറ്റി പ്രതിനിധികൾ, അഡ്മിഷൻ ടീമുകൾ, കരിയർ കൗൺസിലർമാർ തുടങ്ങിയവരുടെ സേവനം ഉണ്ടായിരിക്കും.
സർവ്വകലാശാലകൾക്ക് പുറമേ Harrow International School, Woodstock School, The Aga Khan Academy, Mayo College, Mayo College Girls’ School, Mussoorie International School, Jain International Residential School, SSVM World School, and United World Academy എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ബോർഡിംഗ് സ്‌കൂളുകളും ഈ എക്സ്‌പോയുടെ ഒരു പ്രധാന ആകർഷണം ആണ്.
വിദ്യാർഥികൾ ഭാവിയിൽ ചെയ്യണം എന്ന് താൽപ്പര്യം ഉള്ള ജോലികൾക്കായുള്ള ദിശാ ബോധവും സെമിനാറുകളും കൗൺസിലിംഗ് സെഷനുകളും എക്‌സ്‌പോയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ വിപണിയിൽ താല്പര്യമുള്ള കരിയർ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ചകൾ നേടുന്നതിനും, ഏതൊക്കെ മേഖലയാണ് ഗുണമുള്ളത് എന്ന് കണ്ടെത്തുന്നതിനും, ഇന്ത്യൻ സ്ഥാപനങ്ങൾ എങ്ങനെയാണ് വിദ്യാർത്ഥികളെ നല്ല ഭാവിക്കുവേണ്ടി സജ്ജമാക്കുന്നതെന്ന് മനസ്സിലാക്കുന്നതിനും ഈ സെഷനുകൾ ഒരു ഉപകരിക്കും.
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഉയർന്ന നിലവാരമുള്ളതും അനുയോജ്യമായ വിദ്യാഭ്യാസ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ് സ്റ്റഡി ഇൻ ഇന്ത്യ എക്‌സ്‌പോ എന്ന് അഫെയർസ് എക്‌സിബിഷൻസ് ആൻഡ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്ഥാപകനും എംഡിയുമായ സഞ്ജീവ് ബോലിയ പറഞ്ഞു.
യുഎഇയിൽ തുടർച്ചയായി 12-ാം വർഷമാണ് സ്റ്റഡി ഇൻ ഇന്ത്യ എക്സ്പോ സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ മികച്ച വിദ്യാഭ്യാസം കണ്ടെത്താൻ കുടുംബങ്ങൾക്ക് ഒരു നല്ല അവസരമാണ് ഇത്. സാമ്പത്തിക ചിലവുകൾ, സ്കോളർഷിപ്പുകൾ, അഡ്മിഷന് എന്ത് ചെയ്യണം തുടങ്ങി വിശദാംശങ്ങൾ എല്ലാം എക്സ്പോയിലൂടെ അറിയാം.
ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്ലാം ഒരു കുടക്കീഴിൽ കാണാനുള്ള ഈ അപൂർവ അവസരം എല്ലാവരും പ്രയോജനപ്പെടുത്തേണ്ടതാണ്. പ്രവേശനം സൗജന്യം. എക്സ്പോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് studyinindiaexpo.com/uae ഈ ലിങ്കിൽ കയറി രെജിസ്റ്റർ ചെയ്യാവുന്നതാണ്.
സ്റ്റഡി ഇൻ ഇന്ത്യ എക്സ്പോ നടക്കുന്ന സ്ഥലങ്ങളും തീയതികളും
അബുദാബി: മില്ലേനിയം ഡൗൺടൗൺ – 2024 നവംബർ 15, 16 (വെള്ളി-ശനി)
ദുബായ്: മില്ലേനിയം പ്ലാസ ഡൗൺടൗൺ ഹോട്ടൽ – 2024 നവംബർ 16, 17 (ശനി- ഞായർ)
റാസൽ ഖൈമ: ഹിൽട്ടൺ ഗാർഡൻ ഇൻ – 2024 നവംബർ 19 നവംബർ (ചൊവ്വ)