UAE Taxi; മറവി സാധാരണമാണ്, അതുകൊണ്ട് തന്നെ പല വസ്തുക്കളും പല ഇടങ്ങളിൽ വെച്ച് മറന്നുപോകാറുണ്ട്. അത് ചിലപ്പോൾ വിലപിടിപ്പുള്ളതാകാം. ഫോണുകൾ, ലാപ്ടോപ്പുകൾ, പണം അങ്ങനെ പലതും മറന്നുപോകാം. യുഎഇയിലെ ടാക്സിയിൽ വെച്ചാണ് ഇത്തരത്തിൽ മറന്നുപോയതെങ്കിൽ അത് എളുപ്പത്തിൽ തിരികെ കിട്ടാൻ മാർഗങ്ങളുണ്ട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) യുടെ കീഴിൽ ഓടുന്ന ടാക്സികളുടെ വിശാലമായ ശൃംഖലയിൽ നഷ്ടപ്പെട്ട ഒരുപാട് വസ്തുക്കൾ അതോറിറ്റി കണ്ടെത്തി ഉടമയുടെ കയ്യിൽ തിരികെ നൽകുന്നു. ഒരു ടാക്സിയിൽ വസ്തു നഷ്ടപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യുന്ന പ്രക്രിയ വളരെ ലളിതവും റിപ്പോർട്ട് ചെയ്യാൻ ഒന്നിലധികം മാർഗങ്ങളുമുണ്ട്.
800 9090 എന്ന നമ്പറിൽ ബന്ധപ്പെട്ട് ഏത് വസ്തുവാണോ ടാക്സിയിൽ വെച്ച് നഷ്ടപ്പെട്ടത് ആ വസ്തുവിനായി റിപ്പോർട്ട് ചെയ്യാം. ഇതോടൊപ്പം ടാക്സിയുടെ വിവരങ്ങൾ സഹിതം റിപ്പോർട്ട് ചെയ്യണം. ലൈസൻസ് പ്ലേറ്റ് നമ്പർ, പിക് അപ് ആൻഡ് ഡ്രോപ് ഓഫ് സമയം എന്നിവ ഉൾപ്പെടെയാണ് റിപ്പോർട്ട് ചെയ്യേണ്ടത്. ആപ് വഴിയോ, വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ ആർടിഎ സ്റ്റേഷനിൽ നേരിട്ട് സന്ദർശിച്ചോ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
നഷ്ടപ്പെട്ട വസ്തു തിരികെ നൽകുമ്പോൾ ടാക്സി ഡ്രൈവർമാർക്ക് ചിലപ്പോൾ ടിപ്പുകൾ കൊടുക്കാറുണ്ട്. മാത്രമല്ല, നഷ്ടപ്പെട്ട വസ്തു തിരികെ ഏൽപ്പിക്കുമ്പോൾ ടാക്സി ചാർജും നൽകണം. നഷ്ടപ്പെട്ട വസ്തുവിനായി ആർടിഎയിൽ റിപ്പോർട്ട് ചെയ്‌തതിന് ശേഷം അതോറിറ്റി ക്യാബ് ട്രാക്ക് ചെയ്യുകയും ഡ്രൈവറുടെ ഫോൺ നമ്പർ നൽകുകയും അവരുമായി ഏകോപിപ്പിക്കുകയും ചെയ്യും. ഡ്രൈവറെ ബന്ധപ്പെട്ടതിന് ശേഷം നഷ്ടപ്പെട്ട വസ്തു തിരികെ ഏൽപ്പിക്കാൻ ആവശ്യപ്പെടാം.
ടാക്സി നിങ്ങളുടെ ലൊക്കേഷനിൽ എത്തിയതിന് ശേഷം, ഡ്രൈവർ മീറ്റർ നിർത്തുകയും നിരക്ക് അടയ്ക്കാൻ നിങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും. വിലപ്പെട്ട വസ്തുക്കളും വലിയ തുകയും തിരികെ നൽകുന്ന ടാക്സി ഡ്രൈവർമാരെ അതോറിറ്റി പലപ്പോഴും ആദരിക്കാറുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ, തൻ്റെ കാറിൽ നിന്ന് കണ്ടെത്തിയ ഒരു മില്യൺ ദിർഹം വിലമതിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ തിരികെ ഏൽപ്പിച്ചതിന് ഈജിപ്ഷ്യൻ ടാക്സി ഡ്രൈവറെ ദുബായ് പോലീസ് ആദരിച്ചിരുന്നു.