ചൂട് കൂടിയതോടെ ദുബൈയിൽ മൂന്ന് പ്രധാന വിനോദകേന്ദ്രങ്ങൾകൂടി അടക്കുന്നു. സഫാരി പാർക്ക്, എക്സ്പോ സിറ്റിയിലെ അൽ വസൽ പ്ലാസ, ദുബൈ മിറാക്കിൾ ഗാർഡൻ എന്നിവയാണ് സീസൺ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. സഫാരി പാർക്ക് ജൂൺ രണ്ട് മുതൽ അടച്ചതായി അധികൃതർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
എക്സ്പോ സിറ്റിയിലെ ഏറ്റവും ആവേശകരമായ വിനോദകേന്ദ്രമായ അൽ വസൽ പ്ലാസയും സീസൺ അവസാനിപ്പിച്ചു. ജലവും ഊർജവും സംരക്ഷിക്കാനായി ജലമേളയും നിർത്തിവെച്ചിട്ടുണ്ട്. അതേസമയം, ദുബൈ മിറാക്കിൾ ഗാർഡൻ രണ്ടാഴ്ചകൂടി സന്ദർശകരെ അനുവദിക്കും. ജൂൺ 15 മുതലാണ് സീസൺ അവസാനിക്കുക.
മേയ് അഞ്ചുമുതൽ ഗ്ലോബൽ വില്ലേജും 28ാം സീസൺ അവസാനിപ്പിച്ചിരുന്നു. ഈ വർഷം സീസൺ നേരത്തേ ആരംഭിച്ച ഗ്ലോബൽ വില്ലേജ് ഒരാഴ്ചകൂടി പ്രവർത്തനം ദീർഘിപ്പിച്ച ശേഷമാണ് മേയ് അഞ്ചിന് സീസൺ അവസാനിപ്പിച്ചത്.