New Year With Fireworks And Drone: പുതുവത്സരത്തെ വരവേല്‍ക്കാന്‍  യുഎഇ; വാഹനങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം; രജിസ്ട്രേഷൻ രീതി ഇങ്ങനെ

 New Year With Fireworks And Drone:  ദുബായ്: വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളുമായി പുതുവത്സരത്തെ വരവേല്‍ക്കാന്‍ യുഎഇ ഒരുങ്ങി. ഇത്തവണത്തെ പുതുവര്‍ഷ രാവില്‍ പ്രേക്ഷകരുടെ മനം കവരുന്ന 15 മിനിറ്റ് ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രയോഗത്തിനും ഡ്രോണ്‍ പ്രദര്‍ശനത്തിനും വേണ്ടിയുള്ള അന്തിമഘട്ട തയ്യാറെടുപ്പിലാണ് റാസല്‍ ഖൈമ. ‘ആകാശത്തിലെ നമ്മുടെ കഥ’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ കരിമരുന്ന് പ്രയോഗവും ഡ്രോണ്‍ ഷോയും ഒരുക്കിയിരിക്കുന്നത്.
മര്‍ജാന്‍ ദ്വീപ് മുതല്‍ അല്‍ ഹംറ വില്ലേജ് വാട്ടര്‍ഫ്രണ്ട് വരെയുള്ള അതിമനോഹരമായ പശ്ചാത്തലത്തില്‍ എമിറേറ്റിന്‍റെ പ്രകൃതി സൗന്ദര്യം, പൈതൃകം, സംസ്‌കാരം എന്നിവയെ ആദരിക്കുന്ന പ്രദര്‍ശനം മൂന്ന് ഘട്ടങ്ങളായാണ് അവതരിപ്പിക്കുക.

സന്ദര്‍ശകര്‍ക്ക് വേദിയില്‍ ഇഷ്ടമുള്ള ഭക്ഷണം ആസ്വദിക്കുന്നതിനായി വിവിധ ഫുഡ് ട്രക്കുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ 20,000-ത്തിലധികം വാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആറ് നിയുക്ത സൗജന്യ പാര്‍ക്കിങ് സോണുകളും പുതുവത്സരത്തിന്റെന്‍റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.

ക്യാമ്പിങ് പ്രേമികള്‍ക്കാവട്ടെ വിപുലമായ സൗകര്യങ്ങളാണ് റാംസ് പാര്‍ക്കിങ്ങില്‍ ഒരുക്കിയിരിക്കുന്നത്. കോംപ്ലിമെന്‍ററി ബിബിക്യു സൗകര്യങ്ങളും നിയുക്ത ക്യാമ്പിങ് ഏരിയകളും ഇവിടെ ആസ്വദിക്കാനാവും. കാരവനുകള്‍, ആര്‍വികള്‍, ടെന്റുകള്‍ എന്നിവയും ദയാ പാര്‍ക്കിംഗില്‍ അനുവദിക്കും. എന്നാല്‍ www.raknye.comല്‍ ഇതിന് മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ ആവശ്യമാണ്.

അല്‍ മര്‍ജാന്‍ ദ്വീപില്‍ പുതുവത്സരാഘോഷം ആഘോഷിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്, പ്രവേശനവും സുരക്ഷിതമായ പാര്‍ക്കിങ്ങും ഉറപ്പാക്കാന്‍ വാഹനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. സാധുവായ പാര്‍ക്കിങ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് റാസല്‍ഖൈമ പോലീസ് വ്യക്തമാക്കി.
പുതുവത്സരത്തെ വരവേല്‍ക്കാന്‍ വെടിക്കെട്ടും ഡ്രോണ്‍ ഷോയുമായി യുഎഇ; വാഹനങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം

വാഹനങ്ങള്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
www.raknye.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോംപേജിലെ ‘രജിസ്റ്റര്‍ ഫോര്‍ പാര്‍ക്കിങ്’ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പൂര്‍ണ്ണമായ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, വാഹന പ്ലേറ്റ് നമ്പര്‍, ലൊക്കേഷനില്‍ എത്തിച്ചേരുമെന്ന് കണക്കാക്കുന്ന സമയം എന്നീ വിശദാംശങ്ങള്‍ നല്‍കുക. ശേഷം ‘രജിസ്റ്റര്‍’ ക്ലിക്ക് ചെയ്യുക. അതിനുശേഷം, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ വാട്ട്സ്ആപ്പ് വഴി പാര്‍ക്കിങ് വിശദാംശങ്ങളും എത്തിച്ചേരാനുള്ള നിര്‍ദ്ദേശങ്ങളും അടങ്ങിയ ഒരു സ്ഥിരീകരണ സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും. ലഭ്യതയെ അടിസ്ഥാനമാക്കിയാണ് പാര്‍ക്കിങ് സ്ഥലങ്ങള്‍ അനുവദിക്കുക.

അല്‍ മര്‍ജാന്‍ ദ്വീപിലേക്കുള്ള പ്രവേശനം:

  • മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കൂ.
  • ഡിസംബര്‍ 31-ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ദ്വീപിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് സാധുവായ രജിസ്‌ട്രേഷന്‍ പെര്‍മിറ്റ് ഉണ്ടായിരിക്കണം.
  • ദ്വീപിലെ ഹോട്ടലുകളില്‍ താമസിക്കുന്ന അതിഥികള്‍ക്കും റെസ്റ്റോറന്‍റുകളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്കും പ്രോസസ് പൂര്‍ത്തിയാക്കാന്‍ അവരുടെ ബുക്കിങ് ദാതാവില്‍ നിന്ന് ഒരു പ്രത്യേക രജിസ്‌ട്രേഷന്‍ ലിങ്ക് ലഭിക്കും.

പാര്‍ക്കിങ് ലൊക്കേഷനുകള്‍:

  • ജുല്‍ഫാര്‍: 12,000 പാര്‍ക്കിംഗ് സ്ഥലങ്ങള്‍.
  • ജബല്‍ യാനാസ്: 6,000 പാര്‍ക്കിംഗ് സ്ഥലങ്ങള്‍.
  • ജബല്‍ ജെയ്‌സ്: 5,000 പാര്‍ക്കിംഗ് സ്ഥലങ്ങള്‍.
  • അല്‍ റാംസ്: 3,000 പാര്‍ക്കിംഗ് ഇടങ്ങള്‍.
  • ദായ: 2,000 പാര്‍ക്കിംഗ് സ്ഥലങ്ങള്‍.

പുതുവത്സരം ആഘോഷിക്കുന്നതിനായി യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ജനുവരി ഒന്നിന് യുഎഇ മനുഷ്യവിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയം കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version