Posted By Nazia Staff Editor Posted On

Uae traffic accident;യുഎഇയിൽ വാഹനം മറിഞ്ഞ് അപകടം; ഒരു വിദ്യാർത്ഥി മരണപ്പെട്ടു; 11 ഗുരുതരാവസ്ഥയിൽ: കൂടുതൽ വിവരങ്ങൾ ഇങ്ങനെ

Uae traffic accident;യുഎഇയിലെ ദേശീയപാതയിൽ വാഹനം മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഡിൻ്റെ വളവ് ഉള്ള വശത്ത് വാഹനം തിരിക്കുന്നതിൻ്റെയിടയിൽ കാർ ഇരുമ്പ് തടയണയിൽ ഇടിച്ച് ഹത്ത-ലഹ്ബാബ് റോഡിൻ്റെ വശത്തുള്ള മണൽ പ്രദേശത്തേക്ക് മറിയുകയായിരുന്നു.12 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. കാറിൽ യാത്രക്കാരുടെ പരിധി ലംഘിക്കുന്നത് യുഎഇയിൽ ശിക്ഷാർഹമായ കുറ്റമാണ്. ഏഷ്യ്കകാരായ വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അമിതവേഗത, അശ്രദ്ധ, ഡ്രൈവറുടെ ശ്രദ്ധക്കുറവ് എന്നിവയാണ് അപകടത്തിന് കാരണമായതെ്നനാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പരിക്കേറ്റ വിദ്യാർത്ഥികളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.” മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. ഇവരുടെ പരിക്കുകൽ നിസ്സാരമുള്ളവയാണ്. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

കുട്ടികളെ സുരക്ഷിതമായി സ്‌കൂളുകളിലേക്കും തിരിച്ചും കൊണ്ടുപോകുന്നുണ്ടെന്ന് രക്ഷിതാക്കളോട് ഉറപ്പുവരുത്തണമെന്ന് ദുബായ് പോലീസ് ആക്ടിംഗ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി ആവശ്യപ്പെട്ടു. കാറിൻ്റെ പാസഞ്ചർ പരിധി ലംഘിക്കരുതെന്നും മേജർ ജനറൽ അൽ മൻസൂരി ഡ്രൈവർമാരെ ഓർമിപ്പിച്ചു. അമിതവേഗത, പെട്ടെന്നുള്ള കുതിച്ചുചാട്ടം, ഡ്രൈവറുടെ അശ്രദ്ധ എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് മേജർ ജനറൽ അൽ മസ്റൂയി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *