അബുദാബി: യുഎഇയിൽ വാഹനത്തിന് തീപിടിച്ച് അപകടം. മെട്രോ സ്റ്റേഷനും ക്രൗൺ പ്ലാസ ഹോട്ടലിനും സമീപമുള്ള ഷെയ്ഖ് സായിദ് റോഡിലാണ് വാഹനത്തിന് തീപിടിച്ചത്. പിന്നാലെ റോഡിൽ വലിയ ഗതാഗതകുരുക്ക് ഉണ്ടായി. ദുബായ് വേൾഡ് ട്രേഡ് സെൻ്റർ റൗണ്ട് എബൗട്ടിൽ നിന്ന് അബുദാബിയിലേക്ക് പോകുന്ന പാതയിൽ രണ്ട് കിലോമീറ്ററോളമാണ് ഗതാഗതക്കുരുക്കുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ ദുബായ് സിവിൽ ഡിഫൻസ് സംഭവസ്ഥലത്തേക്ക് ഉടൻതന്നെ എത്തി.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
നിരവധി അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിക്കുന്നതായി ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. മിനിറ്റുകൾക്കുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയതായി ദൃക്‌സാക്ഷികൾ അറിയിച്ചു. പോലീസ് അപകടം ഒഴിവാക്കിയതിനാൽ അബുദാബിയിലേക്കുള്ള ഷെയ്ഖ് സായിദ് റോഡ് ഭാഗികമായി അടച്ചിട്ടുണ്ട്.
L