
uae traffic accident;യുഎഇയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പെൺകുട്ടികൾ മരണപ്പെട്ടു;ഡ്രൈവർ അറസ്റ്റിൽ
uae traffic accident; റാസൽഖൈമയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് എമിറാത്തി പെൺകുട്ടികൾ മരിച്ചു.

ഇൻ്റേണൽ റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന പെൺകുട്ടികളെ പിന്നിൽ നിന്ന് കാർ വന്ന് ഇടിക്കുകയായിരുന്നു. 14ഉം 15ഉം വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്. കാർ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു, 37 കാരനായ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അപകടത്തെക്കുറിച്ച് അറിഞ്ഞയുടൻ പോലീസ് പട്രോളിംഗും പാരാമെഡിക്കുകളും സ്ഥലത്തെത്തിയെങ്കിലും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികൾ അപ്പോഴേക്കും മരിച്ചിരുന്നു.
Comments (0)