Uae traffic alert;T100 ട്രയാത്‌ലോൺ വേൾഡ് ടൂർ ഫൈനൽ മത്സരങ്ങൾ നടക്കുന്നതിനാൽ ദുബായിലെ പല റോഡുകളിലും സാധാരണയിലും കൂടുതൽ ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കണമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) മുന്നറിയിപ്പ് നൽകി
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഇതനുസരിച്ച് ജുമൈറ സ്ട്രീറ്റ്, അൽ അത്തർ സ്ട്രീറ്റ്, അൽ ഹാദിഖ സ്ട്രീറ്റ്, അൽ മൈദാൻ സ്ട്രീറ്റ്, അൽ മനാമ സ്ട്രീറ്റ് എന്നിവിടങ്ങളിൽ 2024 നവംബർ 17 ഞായറാഴ്ച രാവിലെ 6:30 മുതൽ 12:30 വരെയും ഉച്ചയ്ക്ക് 1:30 മുതൽ 4 വരെയും ഗതാഗത തടസ്സമുണ്ടാകും.
To guarantee you a smooth ride, #RTA has set a series of detailed maps outlining the routes affected by the T100 Triathlon World Tour Grand Final, taking place on Saturday and Sunday, November 16-17, 2024. Morning and midday delays are expected on Jumeirah Street, Al Athar… pic.twitter.com/iK0yZ1uBSU
— RTA (@rta_dubai) November 15, 2024
വാഹനമോടിക്കുന്നവർ അതനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യാനും റോഡ് അടയാളങ്ങൾ പാലിച്ച് ലക്ഷ്യസ്ഥാനത്ത് എളുപ്പത്തിൽ എത്തിച്ചേരാനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
ഒരു മാസം നീണ്ടുനിൽക്കുന്ന 2024 ദുബായ് ഫിറ്റ്‌നസ് ചലഞ്ചിൻ്റെ ഭാഗമായുള്ള T100 ട്രയാത്ത്‌ലൺ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൻ്റെ രണ്ടാം ദിവസമാണ് ഇന്ന് .