uae traffic alert;റാസൽഖൈമ: പുതുവത്സരാഘോഷ ഒരുക്കങ്ങളുടെ ഭാഗമായി 2024 ഡിസംബർ 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ നിരവധി പ്രധാന റോഡുകൾ അടക്കുമെന്ന് റാസൽഖൈമ പൊലിസ് അറിയിച്ചു. പങ്കെടുക്കുന്നവരുടെ സുരക്ഷയും ഗതാഗതത്തിൻ്റെ സുഗമമായ ഒഴുക്കും ഉറപ്പാക്കുകയാണ് അടച്ചുപൂട്ടലിൻ്റെ ലക്ഷ്യം.
അടച്ചുപൂട്ടൽ ബാധിക്കുന്ന റോഡുകൾ
1) എമിറേറ്റ്സ് റൗണ്ട്എബൗട്ട്
2) യൂണിയൻ പാലം
3) അൽ ഹംറ റൗണ്ട്എബൗട്ട്
4) കോവ് റൊട്ടാന പാലം
ആഘോഷവേളയിൽ തിരക്ക് ഒഴിവാക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും ബദൽ മാർഗങ്ങൾ ഉപയോഗിച്ച് സഹകരിക്കണമെന്ന് റാസൽഖൈമ പൊലിസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.
Authorities in Ras Al Khaimah have announced traffic restrictions for tomorrow in preparation for the New Year’s Eve celebrations, ensuring a safe and smooth experience for revelers.