Uae traffic alert:ദുബായ്: ഒന്നിലധികം ഘട്ടങ്ങളിലായി താത്കാലികമായി നിർത്തിവച്ച ദുബായിലെ 10 റോഡുകളിൽ ഗതാഗതം സാധാരണ നിലയിലായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. അൽ സലാം സൈക്ലിങ് ചാംപ്യൻഷിപ്പിൻ്റെ ഭാഗമായി സൈക്ലിസ്റ്റുകൾക്കായുള്ള ദുബായ് റൂളേഴ്‌സ് കോർട്ട് റേസ് സുഗമമാക്കാനായിരുന്നു ഇത്. അൽ ഫാഹിദിയിൽനിന്ന് ആരംഭിക്കുന്ന റേസ് അൽ മർമൂമിലെ സൈക്ലിംഗ് ട്രാക്കിലാണ് അവസാനിച്ചത്.
അൽ സീഫ് സ്ട്രീറ്റ്, റിയാദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് റോഡ്, ഷെയ്ഖ് സായിദ് റോഡ്, അൽ മജ്‌ലിസ് സ്ട്രീറ്റ്, സബീൽ പാലസ് റോഡ്, അൽ ഐൻ – ദുബായ് റോഡ്, ഷെയ്ഖ്, ലോഗ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ്, അൽ ഖുദ്ര റോഡ്, സൈഹ് അൽ സലാം സ്ട്രീറ്റ് എന്നീ റോഡുകളിലാണ് ഗതാഗത് താത്കാലികമായി നിര്‍ത്തിവെച്ചത്. ഉച്ചയ്ക്ക് 1 മുതൽ 4 വരെ ഗതാഗതം തടസപ്പെടുമെന്ന് ആർടിഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 193 കിലോമീറ്റർ ഓട്ടം ചരിത്രപ്രസിദ്ധമായ അൽ ഫാഹിദി ഡിസ്ട്രിക്റ്റിലെ ഹിസ് ഹൈനസ് ദി റൂളേഴ്സ് കോർട്ടിൽ നിന്ന് ഉച്ചയോടെയാണ് ആരംഭിച്ചത്. ഓൾഡ് ദുബായ് കസ്റ്റംസ് ബിൽഡിങ്, പ്രതിരോധ മന്ത്രാലയം, ദുബായ് ക്രീക്ക്, അൽ സീഫ് സ്ട്രീറ്റ്, ക്രീക്ക് പാർക്ക്, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്, ദുബായ് ഫ്രെയിം, സാബീൽ പാർക്ക്, ഫ്യൂച്ചർ സ്ട്രീറ്റ്, ദുബായ് വേൾഡ് ട്രേഡ് സെൻ്റർ, എമിറേറ്റ്സ് ടവേഴ്സ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ഷെയ്ഖ് റാഷിദ് ബിൻ അൽ മർമൂം കൺസർവേഷൻ റിസർവിൽ സമാപിക്കുന്നതിന് മുമ്പ് സയീദ് അൽ മക്തൂം ടവറും സഅബീൽ പാലസും എന്നിവയുൾപ്പെടെ ദുബായിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്കുകളിൽ കൂടി ഈ പാത കടന്നുപോയി.