uae traffic law 2025; യുഎഇ ട്രാഫിക് നിയമം 2025; ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ ഇവയാണ്

uae traffic law 2025;ദുബൈ:  യുഎഇയിലെ പുതിയ ട്രാഫിക് നിയമം (2024 ലെ ഫെഡറല്‍ ഡിക്രി-ലോ നമ്പര്‍ (14)) മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരും. കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള കുറഞ്ഞ പ്രായം 18 ല്‍ നിന്ന് 17 ആയി കുറച്ചതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള വ്യവസ്ഥകളും ലൈസന്‍സ് താല്‍ക്കാലികമായി മരവിപ്പിക്കാനുള്ള സാഹചര്യങ്ങളും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിബന്ധനകള്‍
പ്രായം : അപേക്ഷകന് കുറഞ്ഞത് 17 വയസ്സ് പ്രായമുണ്ടായിരിക്കണം (ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കി).
മെഡിക്കല്‍ പരിശോധന : അപേക്ഷകന്‍ ലൈസന്‍സിംഗ് അതോറിറ്റി ആവശ്യപ്പെടുന്ന മെഡിക്കല്‍ പരിശോധനയില്‍ വിജയിക്കുകയോ അല്ലെങ്കില്‍ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ക്കനുസൃതമായി അംഗീകൃത മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യണം.

ഡ്രൈവിംഗ് ടെസ്റ്റ് : നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളില്‍ വിവരിച്ചിരിക്കുന്നതുപോലെ അപേക്ഷകന്‍ ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കേണ്ടതുണ്ട്.


ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഷന്‍
ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 12ലാണ് അധികാരികള്‍ക്ക് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയുന്ന കേസുകള്‍ വിവരിക്കുന്നത്:

താഴെ പറയുന്ന വ്യവസ്ഥകളില്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം. അല്ലെങ്കില്‍ ലൈസന്‍സ് പുതുക്കുന്നതിനായി സമര്‍പ്പിക്കുമ്പോള്‍ നിരസിക്കപ്പെടുകയോ ചെയ്‌തേക്കാം:

ലൈസന്‍സ് ഉടമയ്ക്ക് വാഹനം ഓടിക്കാന്‍ യോഗ്യതയില്ലെന്നോ മെഡിക്കല്‍പരമായി യോഗ്യനല്ലെന്നോ കണ്ടെത്തിയാല്‍ ലൈസന്‍സിംഗ് അതോറിറ്റിക്ക് അയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനോ റദ്ദാക്കാനോ കഴിയും.

ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി ലൈസന്‍സിംഗ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ട്രാഫിക് കണ്‍ട്രോള്‍ അതോറിറ്റിക്ക് അവകാശമുണ്ട്.

മദ്യപിച്ച് വാഹനമോടിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരിക്കുക എന്നിവയെല്ലാം വളരെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. യുഎഇയിലെ പുതിയ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 31 അനുസരിച്ച് ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. താഴെപ്പറയുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏതെങ്കിലും ഒരു കുറ്റകൃത്യത്തിന്റെ പേരില്‍ പിടിക്കപ്പെട്ടാല്‍ ഏതൊരു ഡ്രൈവറെയും അറസ്റ്റ് ചെയ്യാന്‍ ട്രാഫിക് കണ്‍ട്രോള്‍ അതോറിറ്റിക്ക് അധികാരമുണ്ടാകും.

  • വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ കാരണം ഒരാളുടെ മരണത്തിനോ പരുക്കിനോ കാരണമാകുകയാണെങ്കില്‍.
  • വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍ കാരണം മറ്റൊരാളുടെ സ്വത്തിന് കാര്യമായ നാശനഷ്ടം വരുത്തിയാല്‍.
  • പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ ഡ്രൈവര്‍ അശ്രദ്ധമായി വാഹനം ഓടിച്ചാല്‍.
  • ഡ്രൈവര്‍ മദ്യം, മയക്കുമരുന്ന് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍.

മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം ഡ്രൈവര്‍ പേര്, വിലാസം അല്ലെങ്കില്‍ ഏതെങ്കിലും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ വിസമ്മതിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍, തുടങ്ങിയ കാരണങ്ങളാല്‍ യുഎഇയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യും. 

UAE Traffic Law 2025 These are the conditions for obtaining a driving license

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top