
uae traffic law; ദുബായ് പോലീസിന്റെ വളരെ പ്രധാനപ്പെട്ട മുന്നറിയിപ്പ്!! വാഹനങ്ങൾ തമ്മിൽ ഇനി ഇക്കാര്യങ്ങൾ പാലിച്ചില്ലെങ്കിൽ വൻപിഴ
Uae traffic law:വാഹനങ്ങൾ നിശ്ചിത അകലം പാലിക്കുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണവുമായി ദുബായ് പോലീസ്. റോഡിൽ വാഹനങ്ങൾ തൊട്ടുമുൻപിലുള്ള വാഹനത്തിൽനിന്ന് അകലം പാലിക്കാതെ തൊട്ടുരുമ്മി പോകുന്ന ടെയിൽഗേറ്റിങ് നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ റഡാർ സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു.

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിച്ചില്ലെങ്കിൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. ടെയിൽഗേറ്റിങ് ഉൾപ്പെടെയുള്ള ഒന്നിലധികം ട്രാഫിക് കുറ്റകൃത്യങ്ങൾക്ക് 30 ദിവസം വരെ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും പോലീസ് വ്യക്തമാക്കി. റഡാറുമായി സംയോജിപ്പിച്ച കൃത്രിമ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പരീക്ഷണം ഇതിനകം ആരംഭിച്ചതായും അതോറിറ്റി അറിയിച്ചു.

Comments (0)