Posted By Nazia Staff Editor Posted On

Uae transit visa;യുഎഇ ട്രാന്‍സിറ്റ് വിസ ആര്‍ക്കൊക്കെ ലഭിക്കും, എടുക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

Uae transit visa;ദുബായ്: മറ്റൊരു രാജ്യത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ നിങ്ങള്‍ യുഎഇ വിമാനത്താവളം വഴിയാണ് പോവുന്നതെങ്കില്‍ ഇവിടുത്തെ കാഴ്ചകള്‍ കാണാനും അനുഭവങ്ങള്‍ ആസ്വദിക്കാനുമുള്ള എളുപ്പവഴികളിലൊന്നാണ് ട്രാന്‍സിറ്റ് വിസ. വലിയ പ്രയാസമില്ലാതെയും ചുരുങ്ങിയ ചെലവിലും സ്വന്തമാക്കാന്‍ കഴിയും എന്നതാണ് ഇതിന്‍റെ സവിശേഷത

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ട്രാന്‍സിറ്റ് വിസകള്‍ യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ എയര്‍ലൈനുകള്‍ വഴി മാത്രമേ നല്‍കൂ എന്നതും യുഎഇയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഇതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ദേശീയത വിസ രഹിത പ്രവേശനത്തിനോ വിസ ഓണ്‍ അറൈവല്‍ക്കോ യോഗ്യമാണോയെന്ന് പരിശോധിക്കുക പ്രധാനമാണ്.

80 ലധികം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 30 അല്ലെങ്കില്‍ 90 ദിവസത്തേക്ക് വിസ രഹിത താമസത്തിന് യുഎഇയില്‍ അനുമതിയുണ്ട്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് യുഎസ് വിസിറ്റ് വിസയോ, ഗ്രീന്‍ കാര്‍ഡോ, യുകെയുടെയോ യൂറോപ്യന്‍ യൂണിയന്‍റെയോ താമസ വിസയോ ഉണ്ടെങ്കില്‍ അവര്‍ക്കും ഓണ്‍അറൈവല്‍ വിസയ്ക്ക് അര്‍ഹതയുണ്ട്. അവയ്ക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധി വേണമെന്നും മാത്രം.

വിസ രഹിത പ്രവേശനത്തിനോ മുന്‍കൂട്ടി അംഗീകരിച്ച വിസയ്ക്കോ യോഗ്യതയില്ലാത്തവര്‍ക്കാണ് ട്രാന്‍സിറ്റ് വിസ ആവശ്യമായി വരിക, 48 മണിക്കൂറിനും 96 മണിക്കൂറിനുമുള്ള ട്രാന്‍സിറ്റ് വിസകള്‍ യുഎഇയില്‍ ലഭ്യമാണ്. യുഎഇ ആസ്ഥാനമായുള്ള ഒരു എയര്‍ലൈന്‍ വഴി നിങ്ങള്‍ വിസയ്ക്ക് മുന്‍കൂട്ടി അപേക്ഷിക്കണം. ഈ വിസ നീട്ടാനോ പുതുക്കാനോ കഴിയില്ല.48 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയ്ക്ക് എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് 37 ദിര്‍ഹം, ഇത്തിഹാദ് യാത്രക്കാര്‍ക്ക് 55 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്. 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയ്ക്ക് എമിറേറ്റ്സ് യാത്രക്കാര്‍ 179 ദിര്‍ഹമും ഇത്തിഹാദ് യാത്രക്കാര്‍ 216 ദിര്‍ഹമും നല്‍കണം. നിശ്ചിത മണിക്കൂര്‍ കഴിഞ്ഞാല്‍ പിന്നെ രാജ്യത്ത് തങ്ങാന്‍ അര്‍ഹതയില്ലെന്നതാണ് ട്രാന്‍സിറ്റ് വിസയുടെ പ്രത്യേകത.കുറഞ്ഞത് മൂന്ന് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ട്, വെളുത്ത പശ്ചാത്തലത്തിലുള്ള ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യുഎഇയില്‍ നിന്ന് പോവാന്‍ ഉദ്ദേശിക്കുന്ന മൂന്നാമത്തെ രാജ്യത്തിലേക്കുള്ള മുന്‍കൂര്‍ ഫ്‌ളൈറ്റ് ടിക്കറ്റ് എന്നിവയുണ്ടെങ്കില്‍ ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം എയര്‍ലൈനിന്‍റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അതിലെ ലിങ്ക് വഴി ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. കൂടാതെ, യുഎഇ വിമാനത്താവളത്തിലേക്കുള്ള യാത്രയും പുറത്തേക്കുള്ള യാത്രയും ഒരു ടിക്കറ്റില്‍ (പിഎന്‍ആര്‍) ആയിരിക്കണം. തുടര്‍ന്ന് പേയ്മെന്‍റ് നടത്തിക്കഴിഞ്ഞാല്‍ എയര്‍ലൈനുകള്‍ ട്രാന്‍സിറ്റ് വിസ നല്‍കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *