Uae travel alert;ദുബൈ: ആറ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ മന്ത്രാലയം (മോഫ). സ്പെയിൻ, ജോർജിയ, ഇറ്റലി, യുകെ, ഫ്രാൻസ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. നിരവധി മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് യുഎഇയുടെ മുൻകരുതൽ.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
എമിറാത്തി യാത്രക്കാർക്കാണ് ദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിരവധി എമിറാത്തികൾ ഈ രാജ്യങ്ങളിലെ സന്ദർശനത്തിനിടെ മോഷണം റിപ്പോർട്ട് ചെയ്തതായി അറിയിച്ചതിന് പിന്നാലെയാണ് മന്ത്രാലയം ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. ഈ രാജ്യങ്ങളിൽ പോകുന്ന
ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.
സഞ്ചാരികളോട് കൂടുതൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ മോഫ ലിസ്റ്റ് ചെയ്തു:
- വിലപിടിപ്പുള്ളതോ അപൂർവമോ ആയ വസ്തുക്കൾ ധരിക്കുന്നത് ഒഴിവാക്കുക.
- നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ഔദ്യോഗിക രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക.
- അഴിമതിയും വഞ്ചനയും ഒഴിവാക്കാൻ പ്രശസ്തമായ ആഗോള കമ്പനികൾ വഴി കാറുകളും ഹോട്ടലുകളും ബുക്ക് ചെയ്യുക.
എല്ലാ ലക്ഷ്യസ്ഥാനങ്ങളിലെയും യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും ത്വജുദി (Twajudi) സേവനത്തിനായി രജിസ്റ്റർ ചെയ്യാനും മന്ത്രാലയം പൗരന്മാരോട് അഭ്യർഥിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ 0097180024 എന്ന നമ്പറിൽ വിളിക്കാം.