Uae travel guidlines; പാക്ക് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുന്നതിന് പുതിയ നിബന്ധനയുമായി യുഎഇ. പുതിയ നിയമം 2025 ജൂൺ മൂതൽ നിലവിൽ വരും. പാക്ക് ചെയ്ത് വരുന്ന ഉത്പ്പന്നങ്ങളിലെ പോഷകത്തിന്റെ അളവ് വ്യക്തമായി പാക്കറ്റുകളിൽ രേഖപ്പെടുത്തണം. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകുന്നതിനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ്. സൂപ്പർ മാർക്കറ്റുകളിൽ വിൽക്കുന്ന ഭക്ഷ്യോത്പ്പന്നങ്ങളിൽ ഗ്രേഡ് തിരിച്ചുള്ള നുട്രി മാർക്ക് അടയാളപ്പെടുത്തണം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഇതില്ലാതെ ഉത്പ്പന്നങ്ങൾ വിൽക്കുന്നതായി അധികൃതർ കണ്ടെത്തിയാൽ അത്തരം ബ്രാന്റുകൾ വിപണിയിൽ നിന്ന് പിൻവലിക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് അബുദബി പബ്ലിക് ഹെൽത്ത് സെന്റർ ഡയറക്ടർ ജനറൽ ഡോ.അഹമ്മദ് അൽ കസ്‌റാജി പറഞ്ഞു. പ്രാരംഭഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങൾക്കാണ് ന്യൂട്രി മാർക്ക് നിർബന്ധമാക്കുന്നത്. വേവിച്ച ഭക്ഷ്യവസ്തുക്കൾ, ഭക്ഷ്യ എണ്ണകൾ, പാൽ ഉൽപ്പന്നങ്ങൾ, കുട്ടികളുടെ ഭക്ഷണങ്ങൾ, ശീതളപാനീയങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ ഉത്പ്പന്നങ്ങൾ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വരും. ഓരോ ഉത്പ്പന്നങ്ങളിലും അടങ്ങിയ പോഷകമൂല്യം ഉപഭോക്താവിന് തിരിച്ചറിയാൻ ഇത് സഹായിക്കുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഉത്പന്നങ്ങളിലെ പോഷകമൂല്യം തിരിച്ചറിയുന്നതിനാണ് ന്യൂട്രി മാർക്ക് നിർബന്ധമാക്കുന്നത്. എ മുതൽ ഇ വരെ അഞ്ച് ഗ്രേഡുകളിലായാണ് മൂല്യം കണക്കാക്കുന്നത്. എ ഗ്രേഡ് ഉത്പന്നങ്ങൾക്ക് പോഷകമൂല്യം കൂടുതലാകും. ഗ്രേഡോടു കൂടിയ ന്യൂട്രി മാർക്ക് ആണ് ജൂൺ മുതൽ ഉത്പന്നന്നങ്ങളുടെ ലേബലിൽ ഉൾപ്പെടുത്തേണ്ടി വരുന്നത്.