UAE Update; യുഎഇയിൽ പൊതുമാപ്പ് വഴി നാട്ടിലേക്ക് മടങ്ങുന്നവർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാൻ നീക്കം.
യുഎഇയിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് വാഗ്ദാനം ചെയ്യുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഇതിനായി എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ എന്നിവയുൾപ്പെടെയുള്ള യുഎഇ എയർലൈനുകളുമായി ആശയവിനിമയം നടത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സും (GDRFA ) അറിയിച്ചു.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്കും സാമ്പത്തിക ഞെരുക്കം നേരിടുന്നവരുമായവർക്കുമായിരിക്കും വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കുക.
യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള രണ്ടുമാസത്തെ പൊതുമാപ്പ് സെപ്‌തംബർ ഒന്നുമുതലാണ് പ്രാബല്യത്തിൽ വരിക. നിയമപരമായ താമസ രേഖകളില്ലാതെ യുഎഇയിൽ കഴിയുന്ന അനധികൃത താമസക്കാർക്ക് അവസരം ഉപയോഗപ്പെടുത്തി പൊതുമാപ്പ് കാലയളവിൽ പിഴയൊന്നും കൂടാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. കൂടാതെ, രേഖകൾ നിയമപരമാക്കുന്നതിനും അവസരം ലഭിക്കും. ഈ കാലയളവ് പ്രയോജനപ്പെടുത്തുന്നവർക്കെതിരെ നിരോധനമോ, പിഴയോ ഈടാക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു.
Comments (0)