UAE UPDATE; യുഎഇയിൽ മൊഹ്‌റെയുടെ പുതിയ സേവനങ്ങളെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട അറിയിപ്പ്
UAE UPDATE; രാജ്യത്ത് വർക്ക് പെർമിറ്റ് പുതുക്കലും റദ്ദാക്കലും ഇനി കൂടുതൽ എളുപ്പമാകും. ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (മൊഹ്റെ) കീഴിലുള്ള ജോലികളുടെ പെർമിറ്റും റദ്ദാക്കലുമാണ് ഇനി യാന്ത്രികമാകുന്നത്. നിരവധി ആവശ്യകതകളും നടപടിക്രമങ്ങളും പൂർണമായും ഒഴിവാക്കപ്പെടുന്നതിനാൽ ഇതിനായെടുക്കുന്ന പരമാവധി സമയം ഒരു പ്രവൃത്തി ദിവസമായി കുറയ്ക്കും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഈ പ്രക്രിയയ്ക്ക് മുൻപ് ഓഫിസിൽ നേരിട്ടെത്തിയാണ് നടപടി പൂർത്തിയാക്കേണ്ടത്. എന്നാൽ, ഇപ്പോൾ രേഖകളൊന്നും ആവശ്യമില്ലാതെ മന്ത്രാലയത്തിൻ്റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴി ഇത് ചെയ്യാൻ കഴിയും. രണ്ട് ദിവസമെടുത്തത് ഇപ്പോൾ യാന്ത്രികമായി നടപടികൾ പൂർത്തിയാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുമായി മൊഹ്റെ സിസ്റ്റത്തിൻ്റെ സംയോജനത്തിലൂടെയാണ് ഇത് സാധ്യമായത്.
രാജ്യത്തിന് പുറത്തുള്ള ജീവനക്കാർ, മരിച്ച വ്യക്തികൾ, പകർച്ചവ്യാധികൾ ഉള്ളവർ, ഉപയോഗിക്കാത്ത വർക്ക് പെർമിറ്റുകൾ എന്നിവയുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കുമ്പോൾ നടപടിക്രമങ്ങളും രേഖകളും ഇനി ആവശ്യമായി വരില്ലെന്ന് മന്ത്രാലയം അറിയിച്ചു. നടപടിക്രമങ്ങൾ 50 ശതമാനം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Comments (0)