UAE UPI Service; യുഎഇ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി ഇന്ത്യയിലേക്ക് എളുപ്പത്തിൽ പണമയക്കാം. ഇതിന് അനുവദിക്കുന്ന നിര്‍ണായ തീരുമാനമാണ് നാഷണൽ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എടുത്തിരിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് അവരുടെ നോണ്‍ റസിഡന്‍ന്‍റ് എക്സ്റ്റേണൽ, നോണ്‍ റസിഡന്‍റ് ഓര്‍ഡിനറി എന്നീ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അയക്കാന്‍ യുപിഐ സംവിധാനം ഉപയോഗിക്കാം. ഇതിനായി അന്താരാഷ്ട്ര ഫോണ്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം. ഇന്‍റര്‍നാഷണൽ ഫോണ്‍ നമ്പര്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു യുപിഐ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം.
തുടര്‍ന്ന് സാധാരണ യുപിഐ സംവിധാനം ഉപയോഗിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. നിലവിൽ യുഎഇ, യുകെ, യുഎസ്എ ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ഹോങ്കോംഗ്, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്. മാത്രമല്ല, നാട്ടിലെ സാധാരണ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമേ പണം അയക്കാനാകൂ. അതായത് മറ്റൊരു എന്‍ആര്‍ഒ, എന്‍ആര്‍ഇ അക്കൗണ്ടിലേക്ക് പണം അയക്കാൻ സാധിക്കില്ലെന്ന് അര്‍ഥം.