Posted By Nazia Staff Editor Posted On

Uae visa; വെറും രണ്ട് ദിവസം മതി!!! യുഎഇയിലെ വിസയിൽ വേഗം തിരുത്തലുകൾ നടത്താം; വ്യക്തി രാജ്യത്ത് വേണമെന്ന് പോലുമില്ല

Uae visa;യുഎഇയിൽ വിസ വിവരങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ, വിസ ഇഷ്യൂ ചെയ്ത് അറുപത് ദിവസത്തിനുള്ളിൽ അപേക്ഷ നൽകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) നിർദേശം നൽകി. തിരുത്തൽ ആവശ്യമുള്ളവർ അതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് രണ്ട് ദിവസത്തിനകം, തിരുത്തലുകളോടു കൂടിയ പുതിയ വിസ ലഭിക്കുന്നതാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

പേര്, തൊഴിൽ, സ്പോൺസർ വിലാസം തുടങ്ങി വ്യക്തിഗത വിവരങ്ങളിൽ മാറ്റം ഉണ്ടെങ്കിൽ തിരുത്താനായി അപേക്ഷിക്കാവുന്നതാണ്. എന്നാൽ വിസ ഇഷ്യൂ ചെയ്ത് അറുപത് ദിവസത്തിന് ശേഷം നൽകുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഇതിനുപുറമെ വിസ തിരുത്തൽ ആവശ്യമുള്ള വ്യക്തി യുഎഇയിൽ വേണമെന്ന് നിർബന്ധമില്ല. വിസയുടെ അസൽ കോപ്പി, പാസ്പോർട്ട് കോപ്പി, എന്നീ രേഖകൾ കരുതേണ്ടതാണ്. 100 ദിർഹം സ്മാർട്ട് സേവനത്തിനും 50 ദിർഹം അപേക്ഷ ഫീസും 50 ദിർഹം അതോറിറ്റിയുടെ ഇ സർവീസിനുമായി ആകെ 200 ദിർഹമാണ് ഫീസായി നൽകേണ്ടത്. അപേക്ഷകന്റെ ആവശ്യം അനുസരിച്ച് നിരക്കിൽ വ്യത്യാസം വന്നേക്കും. UAEICP മൊബൈൽ ആപ്പിലൂടെയും സ്മാർട്ട് സംവിധാനങ്ങളിലൂടെയും അപേക്ഷ നൽകാവുന്നതാണ്. അപൂർണവും അവ്യക്തവുമായ അപേക്ഷകൾ പുതുക്കി നൽകാൻ ഐസിപി ആവശ്യപ്പെട്ടാൽ അപേക്ഷകൻ തിരുത്തി നൽകേണ്ടതുണ്ട്. പുതുക്കി നൽകിയില്ലെങ്കിൽ അപേക്ഷ റദ്ദാക്കുന്നതാണ്. ഇപ്രകാരം റദ്ദാക്കപ്പെടുന്ന അപേക്ഷകൾ 30 ദിവസം വരെ വീണ്ടും സമർപ്പിക്കാം. മൂന്നുതവണ നിരാകരിച്ച അപേക്ഷകൾ പിന്നീട് നൽകാൻ സാധിക്കില്ല. ഇത്തരത്തിൽ നിരാകരിക്കപ്പെടുന്ന അപേക്ഷകരുടെ പണം ആറ് മാസത്തിനകം തിരിച്ച് നൽകും

Comments (0)

Leave a Reply

Your email address will not be published. Required fields are marked *