Uae visa;കംപ്യൂട്ടര്‍ ഗെയിം കളിക്കുന്നവരാണോ, എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം, നേടാം 10 വര്‍ഷത്തെ യു.എ.ഇ വിസ

Uae visa;കംപ്യൂട്ടര്‍ ഗെയിം കളിക്കുന്നത് വെറുതെ സമയനഷ്ടം മാത്രമാണെന്നാണ് പലരും പറയുന്നത്. അവര്‍ അദ്‌നാന്‍ മയാസി എന്ന പലസ്തീന്‍ സ്വദേശിയെക്കുറിച്ചറിയണം. ഗെയിമിങ്ങിലൂടെ യു.എ.ഇ യിലെ ആദ്യ 10 വര്‍ഷ ഗെയിമിങ്ങ് വിസയാണ് സ്വന്തമാക്കിയിരിക്കുകയാണ് അദ്‌നാന്‍. കംപ്യൂട്ടര്‍ ഗെയിമിങ്ങിലൂടെയും മറ്റും കുട്ടികള്‍ വഴി തെറ്റിപ്പോകുന്നുവെന്നാണ് പൊതുവെ പറയുന്നത്. ഈ കാലഘട്ടത്തില്‍ മികച്ച ഗെയിമിങ്ങ് സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് അദ്‌നാന്റെ സ്വപ്നം. ഇപ്പോള്‍ തന്നെ ഗെയിമിങ്ങ് മേഖലയിലെ ഒരു പ്രശസ്ത നാമമായി അദ്‌നാന്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഗെയിമിങ്ങില്‍ പുതിയ കണ്ടെത്തലുകള്‍ നടത്തുന്നതിലാണ് അദ്‌നാന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഗെയിമിങ്ങ് മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങള്‍, ഗെയിമിങ്ങ് മത്സരങ്ങള്‍ എന്നിവക്കെല്ലാം ദുബൈ ഇപ്പോള്‍ വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. നിരവധി രാജ്യാന്തര ഗെയിമിങ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. നിരവധി ഗെയിം ഡെവലപ്പിങ് കോഴ്‌സുകളും ഇപ്പോള്‍ ദുബൈയില്‍ ലഭ്യമാണ്. ദുബൈ പ്രോഗ്രാം ഫോര്‍ ഗെയിമിങ്ങ് 2033 എന്ന പദ്ധതി ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഗെയിമിങ്ങ് വിസ എന്ന ആശയം.

രാജ്യത്തിന്റെ ക്രിയേറ്റീവ് മേഖലകളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ പ്രൊഫഷണലുകളെ രാജ്യത്ത് നിലനിര്‍ത്തുക എന്നതാണ് ഗെയിമിങ്ങ് വിസയുടെ പ്രധാന ലക്ഷ്യം. എഴുത്തുകാര്‍, സാഹിത്യകാരന്‍മാര്‍, തുടങ്ങി നിരവധി മേഖലകളിലെ പ്രതിഭകളെയാണ് വിസക്കായി പരിഗണിക്കുന്നത്. ഇത്തരം മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ദുബൈ പ്രോഗ്രാം ഫോര്‍ ഗെയിമിങ്ങ് വഴി വിസക്ക് അപേക്ഷിക്കാവുന്നതാണ്.

https://www.kuwaitoffering.com/uae-job-vacancy-sobha-constructions-llc-careers-latest-walk-in-interview

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version