യുഎഇലുടനീളമുള്ള തൊഴില്‍ സാധ്യതകള്‍ ഉയയോഗപ്പെടുത്തുന്നതിനായി യുവ പ്രതിഭകളെയും പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും ആകര്‍ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമായി രാജ്യത്തിന്റെ അഡ്വാന്‍സ്ഡ് വിസ സിസ്റ്റം അവതരിപ്പിച്ച പുതിയൊരു പ്രവേശന പെർമിറ്റാണ് യുഎഇ ജോബ് എക്‌സ്‌പ്ലോറേഷന്‍ വിസ എന്ന് അറിയപ്പെടുന്ന ജോബ് സീക്കര്‍ വിസ.

യുഎഇയുടെ ഏറ്റവും പുതിയ വിസ ചട്ടങ്ങള്‍ അനുസരിച്ച്, തൊഴില്‍ അന്വേഷണ വിസ ഉള്‍പ്പെടെയുള്ള എല്ലാ എന്‍ട്രി വിസകളും ഒന്നോ അതിലധികമോ എന്‍ട്രികളോടെ ലഭ്യമാകുന്നവയാണ്. വിസകള്‍ ഇഷ്യൂ ചെയ്ത ദിവസത്തിന് ശേഷം 60 ദിവസം വരെ സാധുതയുള്ളതാണ് ഈ പുതിയ വിസ. അതിനാൽ ഇക്കാലയളവില്‍ വിസകള്‍ പുതുക്കാവുന്നതാണ്.