Posted By Nazia Staff Editor Posted On

Uae visit visaയുഎഇ വിസിറ്റിംഗ് വിസ ഇനി അത്ര എളുപ്പമാവില്ല; സാമ്പത്തിക രേഖകൾ ഇല്ലെങ്കിൽ യാത്ര മുടങ്ങും

Uae visit visa; ദുബൈ: വിസിറ്റിംഗ് വിസയിൽ യുഎഇയിലേക്ക് പറക്കാൻ ഒരുങ്ങുന്ന യാത്രക്കാർക്കും ഇവരെ അയക്കുന്ന ട്രാവൽ ഏജൻസികൾക്കും പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ വിമാനകമ്പനികൾ. ഇന്ത്യൻ നഗരങ്ങളിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ പൂർണമായ രേഖകൾ കൈവശം വെക്കണമെന്ന് കമ്പനികൾ അറിയിച്ചു. ട്രാവൽ ഏജന്റുമാർ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും യാത്രമുടങ്ങിയാൽ നഷ്ട പരിഹാരം നൽകേണ്ടി വരുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് സ്ഥിരീകരിച്ചു. മലയാളികളുടേത് ഉൾപ്പെടെ നിരവധിപ്പേരുടെ യാത്ര അടുത്തിടെ മുടങ്ങിയ സാഹചര്യത്തിലാണ് നടപടി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ആവശ്യമായ യാത്രാരേഖകൾ ഇവയാണ്:

  • കുറഞ്ഞത് ആറ് മാസം സാധുതയുള്ള പാസ്പോർട്ട്
  • വിസ
  • സാധുതയുള്ള യാത്ര ടിക്കറ്റും റിട്ടൺ ടിക്കറ്റും 
  • താമസിക്കുന്ന ഹോട്ടലിന്റെ / സ്ഥലത്തിന്റെ വിശദാംശം
  • പ്രാദേശിക – യുഎഇ വിലാസം, ബന്ധപ്പെടാനുള്ള ഡീറ്റെയിൽസ്
  • സാമ്പത്തിക തെളിവുകൾ 

എന്താണ് സാമ്പത്തിക തെളിവ്?

യുഎഇയിൽ പോകുന്നത് സന്ദർശക വിസയിൽ ആണെന്നതിനാൽ യുഎഇയിൽ പോയി ചെലവഴിക്കാൻ ആവശ്യമായ പണം യാത്രക്കാരന്റെ കൈവശം ഉണ്ടായിരിക്കണം. ഇതിന്റെ രേഖകൾ കാണിച്ചില്ലെങ്കിൽ നിങ്ങളുടെ യാത്ര മുടങ്ങാൻ സാധ്യതയേറെയാണ്. എന്നാൽ മറ്റുപല രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയിൽ പോകാൻ ചെറിയ തുക കയ്യിൽ ഉണ്ടായാൽ മതി.  

ഒരു മാസത്തെ സന്ദർശനത്തിന് പോകുന്നവർ 3,000 ദിർഹം (ഏകദേശം 68,000 ഇന്ത്യൻ രൂപ) യാണ് കാണിക്കേണ്ടത്. ഇത് ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ തെളിവ് കയ്യിൽ വെക്കുന്നതാണ് ഉചിതം. എന്നാൽ ഒരു മാസത്തിൽ കൂടുതൽ, പരമാവധി ആറ് മാസം വരെ, താമസിക്കുന്നവർ കയ്യിൽ വെക്കേണ്ട തുകയിൽ വ്യത്യാസമുണ്ട്. കൂടുതൽ സമയം താമസിക്കാൻ ഉദ്ദേശിക്കുന്നവർ 5,000 ദിർഹം (ഏകദേശം 1.3 ലക്ഷം രൂപ) കരുതണം. പണം കാണിക്കാൻ ഇല്ലാത്തവർക്ക് ഈ പരിധികൾ പാലിക്കുന്ന ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിലും യാത്ര ചെയ്യാവുന്നതാണ്.

രേഖകളില്ലെങ്കിൽ യാത്ര മുടങ്ങും

മുകളിൽ നിർദേശിച്ച രേഖകളില്ലാത്ത യാത്രക്കാർക്കാരുടെ യാത്ര മുടങ്ങുമെന്ന് വിമാനകമ്പനികൾ പറയുന്നു. പുറപ്പെടുന്ന വിമാനത്താവളത്തിൽ എത്തി ബോർഡിങ് പാസ് എടുക്കുമ്പോഴായിരിക്കും ഇക്കാര്യം മനസിലാവുക. അതിനാൽ രേഖകൾ ഉണ്ടെന്ന് നേരത്തെ ഉറപ്പിക്കണം. അതേസമയം, യാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ടിക്കറ്റിങ് ഏജൻസിയിൽ നിന്ന് ഈടാക്കുമെന്ന് പുതിയ മാർഗനിർദേശം പറയുന്നു. അതേസമയം നിങ്ങൾ യുഎഇയിൽ വെച്ച് പിടിക്കപ്പെട്ടാൽ 5,000 വരെ അവിടെ പിഴ നൽകേണ്ടി വരും.

‘പണി’ കിട്ടുക ട്രാവൽ ഏജൻസിക്ക്

ആവശ്യമായ രേഖകളില്ലാതെ വിമാനത്താവളത്തിലെത്തി യാത്ര നിഷേധിക്കപ്പെട്ടാൽ മടക്കയാത്രയുടെ ചെലവ് ഉൾപ്പടെയുള്ള ചെലവ് വിമാനകമ്പനിക്ക് ട്രാവൽ ഏജൻസി നൽകേണ്ടി വരും. 

അതേസമയം, കേരളത്തിലെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയതോടെ ആവശ്യമായ ഡോക്യുമെൻ്റേഷൻ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഒന്നിലധികം യാത്രക്കാരെ കസ്റ്റഡിയിലെടുത്ത സംഭവം ഉണ്ടായിരുന്നു. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ 20-ലധികം യാത്രക്കാരെ വിമാനത്തിൽ കയറുന്നതിൽ നിന്ന് തടഞ്ഞുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം അഞ്ച് പേർക്ക് യാത്ര നിഷേധിച്ചു. ഇതേത്തുടർന്ന്, കർശനമായ പരിശോധനാ നടപടികളുടെ വെളിച്ചത്തിൽ കോഴിക്കോട്ടെ 30 ഓളം യാത്രക്കാർക്ക് അവരുടെ യാത്രാ പദ്ധതികൾ റദ്ദാക്കേണ്ടിവന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *