ദുബായിലേക്ക് വിസിറ്റ് വിസയിലെത്തുന്നവർക്ക് കർശന നിർദേശവുമായി വിദഗ്ധർ. യാത്രയ്ക്ക് മുമ്പ് ക്രെഡിറ്റായോ ക്യാഷായോ 3,000 ദിർഹം കയ്യിൽ കരുതണം. താമസ സൗകര്യത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകണം. സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
കുറഞ്ഞത് ആറുമാസമെങ്കിലും സാധുതയുള്ള പാസ്പോർട്ട് ഉപയോഗിച്ച് സാധുവായ വിസയും ഉണ്ടായിരിക്കണം. ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ എയർപോർട്ടിൽ വച്ച് തന്നെ യാത്രക്കാരെ മടക്കി അയയ്ക്കും. പലരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാത്തത് മൂലം സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ടെന്ന് താഹിറ ടൂർസ് ആൻഡ് ട്രാവൽസ് സിഇഒ ഫറോസ് മാലിയക്കൽ പറഞ്ഞു.
ദുബായിലെ നിങ്ങളുടെ താമസത്തിന് ആവശ്യമായ ഫണ്ട് ഉണ്ടെന്നതിന് തെളിവായാണ് 3,000 ദിർഹം കാണിക്കേണ്ടത്. യുഎഇയിൽ സാധുവായ വിലാസവും തെളിവായി നൽകണം. ഇത് ഒരു ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വിലാസമോ ഹോട്ടൽ ബുക്കിംഗ് വിവരങ്ങളോ മതിയാകും. ഈ നിയമം വളരെക്കാലമായി രാജ്യത്ത് നിലവിലുണ്ടെന്നും ട്രാവൽ ഏജന്റുമാർ പറഞ്ഞു.
ഓവർ സ്റ്റേയിംഗ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അതിനാലാണ് കർശന പരിശോധനകളെന്നും ടൂറിസം മേഖലയിലുള്ളവർ പറയുന്നു. മെയ് 15ന് ദുബായിലെത്തിയ അബിൻ എന്ന യുവാവിന് മേൽപ്പറഞ്ഞ രേഖകളിൽ ഇല്ലാതിരുന്നത് മൂലം തിരിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
കൊച്ചിയിൽ നിന്ന് ദുബായ് വിമാനത്താവളത്തിൽ എത്തിയെങ്കിലും താമസത്തിനുള്ള സ്ഥലത്തിന്റെ വിലാസം നൽകുന്നതിൽ പരാജയപ്പെടുകയായിരുന്നു. നിർദേശിച്ചിരുന്ന തുകയും റിട്ടേൺ ടിക്കറ്റും കയ്യിലുണ്ടായിരുന്നു. എന്നാൽ താമസത്തിനുള്ള സ്ഥലത്തിന്റെ രേഖകളില്ലാതിരുന്നതിനാൽ തിരിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഇതേപ്പറ്റി ഇന്ത്യയിലെ ട്രാവൽ ഏജൻസിക്കാർ വിവരം നൽകിയിരുന്നില്ലെന്നും അബിൻ പറയുന്നു.