UAE Visiting visa; യുഎഇ സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് ബാങ്ക് അക്കൗണ്ടിൽ കാണിക്കേണ്ട ഫണ്ട് എത്ര? അറിയാം വിശദമായി

UAE Visiting visa; യുഎഇയിൽ സന്ദർശക- ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹോട്ടൽ ബുക്കിങ്ങും മടക്കയാത്ര ടിക്കറ്റും പോലെ പ്രധാനപ്പെട്ടതാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്. മതിയായ ഫണ്ട് അക്കൗണ്ടിൽ കാണിച്ചില്ലെങ്കിൽ വിസ നിരസിക്കും. മുൻപ്, വിമാനത്തിൽ കയറുമ്പോൾ മാത്രമായിരുന്നു ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേണ്ടിയിരുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

എന്നാൽ, ഇപ്പോൾ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് തന്നെ ഓൺലൈനായി രേഖകൾ സമർപ്പിക്കേണ്ടതാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബാക്ക് അക്കൗണ്ട് വിവരങ്ങൾ. വിസയ്ക്ക് അപേക്ഷിക്കുന്നവർ രേഖകൾ കൃത്യമായി കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ട്രാവൽ ഏജൻസികൾ അഭ്യർഥിച്ചു. താമസരേഖ- ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ ബന്ധുക്കളുടെ താമസവിലാസം, മതിയായ ഫണ്ട് എന്നിവയുടെ തെളിവ്, റിട്ടേൺ ടിക്കറ്റ് എന്നിവയാണ് പുതുതായി രാജ്യം കർശനമാക്കിയത്.

വിസിറ്റ് വിസ ദുരുപയോ​ഗം ചെയ്യുന്നത് തടയുന്നതിനും അപേക്ഷകർക്ക് യുഎഇയിൽ താമസിക്കുമ്പോൾ താമസചെലവും ഉറപ്പാക്കുന്നതിനായാണ് ഈ കർശനമായ വ്യവസ്ഥകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു. വിസ ഉറപ്പാക്കാൻ താമസത്തിൻ്റെ തെളിവുകൾ, റിട്ടേൺ ടിക്കറ്റുകൾ, ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ എന്നിവ ഓൺ‍ലൈനായി തങ്ങളുടെ സിസ്റ്റങ്ങളിലേക്ക് അപ്‌ലോഡ് ചെയ്യണമെന്ന് ഏജൻ്റുമാർ പറഞ്ഞു.

ഓൺലൈനിൽ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഇമിഗ്രേഷൻ വെബ്സൈറ്റിൽ ഹോട്ടൽ ബുക്കിങ്, റിട്ടേണ്‍ ടിക്കറ്റ് രേഖകൾ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതായി ട്രാവൽ ഏജൻസികൾ അറിയിച്ചയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒരു മാസത്തെ വിസയിലെത്തുന്നവർ 3000 ദിർഹം കറൻസിയായോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിലായോ (68,000 രൂപ) കൈവശം വയ്ക്കണം. ഒരു മാസത്തിലേറെ രാജ്യത്ത് തങ്ങാനെത്തുന്നവരുടെ കൈവശം 5000 ദിർഹം ഉണ്ടായിരിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top