കൊടും വേനൽ അഴസാനിക്കുന്നതിൻ്റെ സൂചനയാണ് സൂഹൈൽ നക്ഷത്രത്തെ കാണുന്നത്. ഇന്ന് പുലർച്ചെ 5.20നാണ് യുഎഇയിലെ അൽ ഐനിലെ ആകാശത്ത് നിന്ന് സുഹൈൽ നക്ഷത്രത്തെ കണ്ടത്. “സുഹൈൽ നക്ഷത്രം ഉദിച്ചാൽ രാത്രി തണുക്കും” എന്നാണ് ഒരു അറബി പഴമൊഴി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
താപനില പെട്ടെന്ന് കുറയില്ലെങ്കിലും, രാത്രികാല താപനില ക്രമേണ കുറയാൻ തുടങ്ങും, ഇത് കാലാവസ്ഥയിലെ മാറ്റത്തിൻ്റെ ആദ്യ സൂചനകളെ സൂചിപ്പിക്കുന്നു. ഓഗസ്റ്റ് 24 മുതൽ സുഹൈലിനെ ആദ്യം ദൃശ്യമാകുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.