
UAE Weather; യുഎഇയിൽ ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസിൽ എത്തും : ഹ്യുമിഡിറ്റിയും ഉയർന്നേക്കും
യുഎഇയിൽ ഇന്ന് ജൂൺ 2 ന് പരമാവധി താപനില 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 40 മുതൽ 44 ° C വരെയും പർവതങ്ങളിൽ 31 മുതൽ 36 ° C വരെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 35 കി.മീ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഒമാൻ കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇന്ന് രാത്രിയിലും നാളെ തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉയർന്നേക്കും. 70 മുതൽ 90 ശതമാനം വരെ ആയിരിക്കും ഹ്യുമിഡിറ്റി ലെവലുകൾ. ഇന്ന് രാവിലെ പലയിടങ്ങളിലും അനുഭവപ്പെട്ട മൂടൽമഞ്ഞിനെ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ, ചുവപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു.
Comments (0)