UAE Weather; ചുട്ടുപൊള്ളി യുഎഇ: താ​പ​നി​ല ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ

യു.​എ.​ഇ​യി​ൽ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി. സ്വൈ​ഹാ​നി​ൽ വൈ​കീ​ട്ട് 3.45ഓ​ടെ​യാ​ണ്​ 50.08 ഡി​ഗ്രി ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച 50.07 ഡി​ഗ്രി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അ​തേ​സ​മ​യം ക​ന​ത്ത ചൂ​ടി​നി​ട​യി​ലും രാ​ജ്യ​ത്ത്​ ചി​ല​യി​ട​ങ്ങ​ളി​ൽ സെ​പ്​​റ്റം​ബ​ർ​വ​രെ വേ​ന​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ൽ ഐ​നി​ലെ ഉ​മ്മു​അ​സി​മു​ൽ എ​ന്ന സ്ഥ​ല​ത്ത്​ ക​ഴി​ഞ്ഞ ആ​ഴ്ച 50.3 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ്​ രാ​ജ്യ​ത്ത്​ ചൂ​ട്​ പാ​ര​മ്യ​ത​യി​ലേ​ക്ക്​ ക​ട​ന്ന​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ ചൂ​ട്​ ശ​ക്ത​മാ​യ​ത്​ വ​ള​രെ നേ​ര​ത്തേ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 16നാ​ണ്​ 50 ഡി​ഗ്രി എ​ന്ന പ​രി​ധി​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ജൂ​ലൈ പി​റ​ക്കു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ ചൂ​ട്​ പാ​ര​മ്യ​ത​യി​ലേ​ക്ക്​ നീ​ങ്ങി. അ​തി​നി​ടെ രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ പൊ​ടി​ക്കാ​റ്റു​ണ്ടാ​യി. പി​ന്നീ​ട് ഉ​ച്ച​യോ​ടെ അ​ന്ത​രീ​ക്ഷം തെ​ളി​യു​ക​യാ​യി​രു​ന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top