UAE Weather; യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം 7 മണി വരെ ദൂരക്കാഴ്ച കുറയുമെന്ന് മുന്നറിയിപ്പ്
യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് ഓഗസ്റ്റ് 9 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണി വരെ ദൂരക്കാഴ്ച കുറയുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ഇന്ന് യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഇന്ന് വൈകുന്നേരം 7 മണി വരെ ചിലപ്പോൾ തിരശ്ചീന ദൃശ്യപരത 3000 മീറ്ററിൽ താഴെയായി താഴാം. യുഎഇയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നാണ് NCM പ്രവചിച്ചിരിക്കുന്നത്. ഇന്ന് രാവിലെ യുഎഇയുടെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്തിരുന്നു. ഇന്ന് ചില കിഴക്കൻ, തെക്ക് പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ട്.
പൊടി നിറഞ്ഞ സാഹചര്യം കാരണം ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, വാഹനമോടിക്കുമ്പോഴും അവരുടെ സുരക്ഷയ്ക്കും മറ്റുള്ളവർക്കും വേണ്ടി വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്നും അബുദാബി പോലീസ് ആവശ്യപ്പെട്ടു.
ഇന്ന് ആന്തരിക പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി വരെ ഉയരും. അബുദാബിയിലും ദുബായിലും യഥാക്രമം 46 ഡിഗ്രി സെൽഷ്യസും 44 ഡിഗ്രി സെൽഷ്യസും വരെ താപനില എത്തുമെങ്കിലും പർവതങ്ങളിൽ 21 ഡിഗ്രി സെൽഷ്യസ് വരെ താഴാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഹ്യുമിഡിറ്റി 85 ശതമാനം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)