Uae weather alert;യുഎഇയിൽ ഇന്ന് വെള്ളിയാഴ്ച രാത്രിയിലും നാളെ രാവിലെയും ഹ്യുമിഡിറ്റി കൂടാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെ മൂടൽമഞ്ഞിനെത്തുടർന്ന് വിവിധയിടങ്ങളിൽ NCM റെഡ്, യെല്ലോ അലർട്ടുകൾ നൽകിയിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഇന്ന് രാത്രിയിലും ശനിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായി മാറുമെന്നും ചില ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും NCM കൂട്ടിച്ചേർത്തു. ഹ്യുമിഡിറ്റിയുടെ അളവ് 15 മുതൽ 90 ശതമാനം വരെയാകാനും സാധ്യതയുണ്ട്. കാറ്റ് മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശാനും സാധ്യതയുണ്ട്.
അബുദാബിയിൽ 28 ഡിഗ്രി സെൽഷ്യസും ദുബായിൽ 27 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും താപനില അബുദാബിയിലും ദുബായിലും 21 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും വരെ എത്താം.