Uae weather alert; ദുബൈ: യുഎഇയില്‍ ഇന്ന്മ ഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. കിഴക്കന്‍, വടക്കന്‍ പ്രദേശങ്ങളില്‍ ഭാഗികമായി മേഘാവൃതമായിരിക്കും.
വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈര്‍പ്പമുള്ള അന്തരീക്ഷം നിലനില്‍ക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഈര്‍പ്പം 90 ശതമാനം വരെ എത്താം. ചില ഉള്‍പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടേക്കാം. അബൂദബിയില്‍ 16 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും ദുബൈയില്‍ 19 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനില. മിതമായ കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ട്.