Uae weather alert:അബൂദബി: യുഎഇയില്‍ ഇന്ന് ചില ഭാഗങ്ങളില്‍ മഴയും ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞും ഉണ്ടായിരിക്കുമെന്ന് പ്രവചിച്ച് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM). ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞുള്ള കാലാവസ്ഥയായിരിക്കുമെന്നും അതിനാല്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി ചുവപ്പും മഞ്ഞയും അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചതായും എന്‍സി എം അറിയിച്ചു.

* ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കം.
* ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും പ്രത്യേകിച്ച് പടിഞ്ഞാറന്‍ ദിശയില്‍ നേരിയ മഴ പെയ്യാന്‍ സാധ്യതയുണ്ട്.
* തലസ്ഥാനമായ അബുദാബിയിലും ദുബായിലും ഭാഗികമായി മേഘാവൃതമാകും.
* രണ്ട് നഗരങ്ങളിലും പരമാവധി താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.
* നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ മുതല്‍ വടക്കുകിഴക്കന്‍ വരെ കാറ്റ് വീശും.
* ചിലപ്പോള്‍ പൊടിപടലങ്ങള്‍ വീശാനും സാധ്യതകാണുന്നു.
* കാറ്റിന്റെ വേഗത മണിക്കൂറില്‍ 25 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 40 കിലോമീറ്റര്‍ വരെയും ആയിരിക്കും.
* അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ കാലാവസ്ഥ മിതമായിരിക്കും.
