UAE Weather alert; റാസല്‍ഖൈമയിലെ ശൗക്ക-കദ്റ പ്രദേശങ്ങളില്‍ ബുധനാഴ്ച ഭീതിപ്പെടുത്തിയ ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും വര്‍ഷിച്ചു. വൈകുന്നേരം ആറിന് തുടങ്ങിയ മഴ അരമണിക്കൂറോളം നിര്‍ത്താതെ പെയ്തു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
കഴിഞ്ഞയാഴ്ച കനത്ത മഴയെതുടര്‍ന്ന് ശൗക്ക ഡാം മേഖലയില്‍ അധികൃതര്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശക്തമായ ഇടിമുഴക്കത്തിനും മിന്നലിനുമൊപ്പമെത്തിയ കാറ്റും മഴയും വാഹന യാത്രികര്‍ക്കും പുറം ജോലിക്കാര്‍ക്കും പ്രയാസം സൃഷ്ടിച്ചതൊഴിച്ചാല്‍ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.