UAE Weather alert; ബുധനാഴ്ച രാവിലെ മുതൽ ദുബൈയിലും അബൂദബിയിലും പലയിടങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെട്ടു. പലയിടങ്ങളിലും റോഡിൽ കാഴ്ചക്ക് പൊടിക്കാറ്റ് തടസ്സമായതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

അബൂദബിയിലെ സായിദ് സിറ്റി, ശഖ്ബൂത് സിറ്റി എന്നിവിടങ്ങളിൽ രാവിലെ 11മണിയോടെ പൊടിക്കാറ്റ് അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. അബൂദബിയിൽ തന്നെ ഖലീഫ സിറ്റിയിൽ ചെറിയ മഴയും രേഖപ്പെടുത്തി. വ്യാഴാഴ്ച തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിക്കപ്പെടുന്നത്. അതേസമയം, ചില ഭാഗങ്ങളിൽ കാറ്റിന് സാധ്യതയുണ്ട്.
