UAE Weather alert; യുഎഇയിൽ വരാൻ പോകുന്നത് തണുപ്പേരിയ ദിവസങ്ങൾ. ഫെബ്രുവരി 25 മുതൽ മാർച്ച് 4 വരെ രാജ്യത്ത് തണുത്ത് കാറ്റ് വീശും. ഇത് മാർച്ച് 10 വരെ നീളുമെന്നും അധികൃതർ പറയുന്നു. ഈ കാലയളവിന് മുമ്പ് പലപ്പോഴും താപനിലയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാറുണ്ട്.

ഇത് തെറ്റായ ഉയർച്ചയാണ്, കാരണം ചില ആളുകളെ തണുപ്പ് കാലം കഴിഞ്ഞുവെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കും, എന്നാൽ തണുപ്പ് അതിരൂക്ഷമായി തിരിച്ചെത്തുകയും ചെയ്യും. “ശൂല” എന്നത് വൃശ്ചിക രാശിയിലെ നക്ഷത്രങ്ങളിലൊന്നിനെ സൂചിപ്പിക്കുന്നത് കൊണ്ട് കർഷകർക്കിടയിൽ ഈ ദിവസങ്ങളെ “ശൂലയുടെ തണുപ്പ്” എന്നാണ് വിളിക്കാറുള്ളത്.
പഴയ കാലങ്ങളിൽ, തണുപ്പിനും ചൂടിനും ഇടയിലുള്ള കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ ഈ ദിവസങ്ങളിൽ കാണപ്പെടുന്നുണ്ടെന്ന് ബെഡൂയിൻസ് അഭിപ്രായപ്പെട്ടു. ഇത്തരത്തിലുണ്ടാകുന്ന മാറ്റം ശൈത്യകാലം അവസാനിക്കുന്നതിന് മുന്നോടിയായുള്ള തണുത്ത കാറ്റാണെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ചെയർമാനും അറബ് യൂണിയൻ ഫോർ സ്പേസ് സയൻസസ് ആൻഡ് ജ്യോതിശാസ്ത്രത്തിലെ അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു