uae weather update;ന്യൂനമർദ്ദം : യുഎഇയിൽ ഈ ദിവസങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് NCM

Uae weather update:ഫെബ്രുവരി 22 മുതൽ 26 വരെ തെക്ക് പടിഞ്ഞാറ് നിന്നുള്ള ന്യൂനമർദ്ദത്തെതുടർന്ന് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ( NCM ) അറിയിച്ചു. യുഎഇ നിവാസികൾക്ക് ഈ വാരാന്ത്യത്തിൽ താപനിലയിൽ അല്പം വർദ്ധനവ് പ്രതീക്ഷിക്കാമെങ്കിലും, തിങ്കൾ മുതൽ ബുധൻ വരെ പ്രത്യേകിച്ച് തീരങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും താപനിലയിൽ പ്രകടമായ കുറവുണ്ടാകും.

തിങ്കളാഴ്ച വൈകുന്നേരവും ചൊവ്വാഴ്ചയും മുതൽ ചില തീരദേശ, വടക്കൻ, കിഴക്കൻ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

പൊടികാറ്റ് വീശുമെന്നതിനാൽ തിങ്കൾ മുതൽ ബുധൻ വരെയുള്ള ചില സമയങ്ങളിൽ തിരശ്ചീന ദൃശ്യപരതയിൽ കുറവുണ്ടാകുമെന്നും NCM പ്രവചിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top