Uae weather update:യുഎഇയിൽ ഇന്ന് നല്ല കാലവസ്ഥ; പക്ഷേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Uae wearher update:അബൂദബി: യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). പൊതുവെ ഇന്ന് (ഏപ്രിൽ ഒന്ന്) നല്ല കാലാവസ്ഥ ആണെന്ന് എൻസിഎം പ്രവചിച്ചു. പുതിയ പ്രവചനത്തിലെ ഹൈലൈറ്റ്സ് ഇങ്ങനെ ആണ്: 

* ഇന്ന് രാജ്യത്തുടനീളമുള്ളവർക്ക് പൊതുവെ തെളിഞ്ഞ കാലാവസ്ഥയും ചിലപ്പോൾ മേഘാവൃതമായ കാലാവസ്ഥയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

* ഇന്ന് രാത്രിയും നാളെ രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കാൻ സാധ്യതയുണ്ട്.

*  നേരിയതോ മിതമായതോ ആയ വടക്കുകിഴക്ക് മുതൽ വടക്ക് പടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യത നിലനിൽക്കുന്നു.

*  ചിലപ്പോൾ മണിക്കൂറിൽ 10 മുതൽ 20 വരെ വേഗതയിൽ മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

* എവിടെയും മഴ സാദ്ധ്യത കാണുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *