UAE Weather; യു.എ.ഇ​യി​ൽ ശൈ​ത്യ​കാ​ലം ഉടൻ

UAE Weather; ശൈ​ത്യ​കാ​ല​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​​നൊ​രു​ങ്ങി യു.​എ.​ഇ. വ​രും ആ​ഴ്ച​ക​ളി​ൽ 12 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി താ​പ​നി​ല കു​റ​യു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) അ​റി​യി​ച്ചു. ജ​നു​വ​രി 16 മു​ത​ൽ 18 വ​രെ​യു​ള്ള മൂ​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​നി​ട​യി​ലെ രാ​ജ്യ​ത്തെ ഏ​റ്റ​വും ത​ണു​പ്പു​ള്ള കാ​ല​യ​ള​വാ​യി​രി​ക്കും.

Oplus_131072

വാ​രാ​ന്ത്യ​ത്തി​ൽ മ​ഴ പെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യു.​എ.​ഇ​യി​ലു​ട​നീ​ള​മു​ള്ള താ​പ​നി​ല പ​ക​ൽ 24നും 25​നും ഇ​ട​യി​ലാ​യി​രി​ക്കും. രാ​ത്രി​യോ​ടെ ഇ​ത്​ 12 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥ വി​ദ​ഗ്​​ധ​ൻ ഡോ. ​അ​ഹ​മ്മ​ദ് ഹ​ബീ​ബ് പ​റ​ഞ്ഞു.

വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മോ ഇ​ട​വി​ട്ട് മേ​ഘാ​വൃ​ത​മോ ആ​യി​രി​ക്കും. അ​ൽ​ഐ​ൻ പോ​ലു​ള്ള കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും റാ​സ​ൽ ഖൈ​മ പോ​ലു​ള്ള വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ കാ​റ്റു​വീ​ശും. പ​ക​ൽ സ​മ​യ​ത്ത് പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ഡി​സം​ബ​ർ 22നാ​ണ് യു.​എ.​ഇ​യി​ൽ ശൈ​ത്യ​കാ​ലം ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​ല​ണ്ട​ർ അ​നു​സ​രി​ച്ച്, ശൈ​ത്യ​കാ​ല​ത്തെ ര​ണ്ട് പ്ര​ധാ​ന കാ​ല​ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ചി​രി​ക്കു​ന്നു. ‘അ​ൽ മേ​രി അ​ർ​ബ’, ‘അ​ൽ അ​ഖ്‌​റാ​ബി അ​ർ​ബ’ എ​ന്നി​വ​യാ​ണി​ത്. ഓ​രോ കാ​ല​ഘ​ട്ട​വും 40 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version